കോന്നി : കൊവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ആശുപത്രികളിലേക്ക് ആന്റോ ആന്റണി എം.പി ഓക്സിജൻ കോൺസൺട്രേറ്ററുകൾ കൈമറി. മിനിറ്റിൽ അഞ്ച് ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ
കഴിയും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ എന്നിവർ ചേർന്ന് എം.പിയിൽ നിന്ന് കോൺസൺട്രേറ്റർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഹരികുമാർ പൂതങ്കര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |