കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കും
കൊല്ലം: ആയുർവേദ പച്ചമരുന്നുകൾക്ക് വിപണിയില്ലെന്ന് കരുതി അവ നശിപ്പിക്കരുത്, പച്ചമരുന്ന് നേരിട്ട് സംഭരിച്ച് ആയുർവേദ ഔഷധങ്ങളുണ്ടാക്കുകയാണ് സർക്കാർ സഹകരണ സ്ഥാപനമായ ഭേഷജം.
കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഇവർ തന്നെ നൽകും. ആയുർവേദ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രാദേശിക കർഷകരിൽ നിന്ന് കമ്പോള വിലയ്ക്കനുസരിച്ച് പച്ചമരുന്നുകൾ ഏറ്റെടുക്കുകയാണിപ്പോൾ. നിലവിൽ ജില്ലയിലെ ചില കർഷകർ നേരിട്ട് എത്തിക്കുന്നുമുണ്ട്.
കൃഷി ചെയ്യുന്ന പച്ചമരുന്നുകൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയിച്ചാൽ 'ഭേഷജ"ത്തിന്റെ പ്രതിനിധികൾ കർഷകരെ ബന്ധപ്പെട്ട് അവ സംഭരിക്കുകയും ചെയ്യും. ഉണക്കി സംസ്കരിക്കേണ്ടവ പ്രത്യേകമായും പച്ചമരുന്നുകൾ ഔഷധ നിർമ്മാണത്തിനുമായാണ് സംഭരിക്കുന്നത്.
സംഭരിക്കുന്ന പ്രധാന ഇനങ്ങൾ
കറ്റാർ വാഴ, പതിമുഖം, ജാതിപത്രി, ശതാവരി, നീലാംബരി, കുറുന്തോട്ടി, പാൽമുതുക്ക്, കാട്ടുചേന, പുളിയില, മുരിങ്ങയില, മുരിക്കില എന്നിവ കൂടാതെ മലഞ്ചരക്ക് വിഭാഗത്തിലുള്ളവയും
വിളിക്കേണ്ട നമ്പർ: 9447977661
''
ജില്ലാപഞ്ചായത്തിന്റെ നാട്ടുപച്ച പദ്ധതിയുടെ ഭാഗമായി പച്ചമരുന്നുകൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നുണ്ട്. വിളവെടുക്കുന്നതിന് മുമ്പ് കർഷകർ അറിയിച്ചാൽ കൃത്യമായ കമ്പോള വില നൽകി അവ വാങ്ങും.
ഡോ. വി. ജഗദ്ജിത്ത്
മെഡിക്കൽ വിദഗ്ദ്ധൻ, ഭേഷജം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |