കൊല്ലം: ബി.എസ്.എൻ.എൽ ജീവനക്കാർ ജില്ലാ മേധാവിയുടെ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിൽപ്പ് സമരം നടത്തി.
ബി.എസ്.എൻ.എൽ വെള്ളയിട്ടമ്പലം ജില്ലാ മേധാവിയുടെ ഓഫീസിന് മുന്നിൽ നടന്ന സമരം എ.ഐ.ബി.ഡി.പി.എ ജില്ലാ പ്രസിഡന്റ് കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. എ.ജി.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പ്രദീപ് ലാൽ അദ്ധ്യക്ഷനായി. എ.യു.എ.ബി. ജില്ലാ കൺവീനർ ഡി. അഭിലാഷ് സ്വാഗതം പറഞ്ഞു. എസ്.എൻ.ഇ.എ ജില്ലാ സെക്രട്ടറി മൈക്കിൾ ആഞ്ചലോ, എ.ഐ.ബി.എസ്.എൻ.എൽ.ഇ.എ ജില്ലാ സെക്രട്ടറി വി. അമൃതലാൽ, എൻ.എഫ്.ടി.ഇ ജില്ലാ പ്രസിഡന്റ് ബ്രഹ്മദാസ്, എസ്.എൻ.ഇ.എ സംസ്ഥാന അഡ്വൈസർ ഇ.വി. സലിം കുമാർ എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന അസി. സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |