എടവണ്ണ : പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് പോത്ത് ചത്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി ആലുങ്ങൽ സക്കീറിന്റെ പോത്താണ് ചത്തത്. ഇന്നലെ രാവിലെ 11 മണിയോടെ ചാലിയാർ തീരത്ത് മേയ്ക്കാനായി കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.പോത്ത് നിലത്തു വീണത് ശ്രദ്ധയിൽപെട്ട ഉടമ സക്കീർ അടുത്തെത്തുകയും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സക്കീറിനും ഷോക്കേറ്റത്. ഇദ്ദേഹം തെറിച്ചു വീണു. ഇതോടെയാണ് പോത്ത് വൈദ്യുതാഘാമേറ്റ് വീണതാണെന്ന് മനസ്സിലായത്. വിവരമറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. 18 വർഷം മുൻപ് സ്ഥലത്ത് വച്ച് സക്കീറിന്റെ പിതാവും ഷോക്കേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |