താനൂർ: പ്രധാനമന്ത്രി കിസാൽ സമ്മാൻ നിധി തട്ടി മറിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനക്കെതിരെ കർഷക മാർച്ച് നടത്തി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അർഹരായ മുഴുവൻ കർഷകർക്കും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുപ്രചാരണങ്ങൾ തള്ളണമെന്നും ആവശ്യപ്പെട്ട് കർഷക മോർച്ച താനൂർ മുനിസിപ്പാലിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി താനൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിയേഷ് കാർക്കോളി , ജനറൽ സെക്രട്ടറി പ്രഭാകരൻ കാട്ടുങ്ങൽ, പ്രശാന്ത്, ഇ.മോഹനൻ, ദിബീഷ്, എൻ.ജയൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |