SignIn
Kerala Kaumudi Online
Saturday, 20 April 2024 8.01 AM IST

കർക്കടകം അങ്ങനെ രാമായണ മാസമായി

ramayanam

തൃശൂർ: എന്തുകൊണ്ടാവാം കർക്കടകം രാമായണ മാസമായത്? .ജ്യോതിഷത്തിന്റെ പശ്ചാത്തലത്തിൽ രാമായണമാസാചരണം എങ്ങനെയാകണം?.ഈ ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങൾ നൽകുകയാണ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. കർക്കടകപ്പിറവിക്ക് മുന്നോടിയായുളള തോരാമഴയ്ക്കിടെ, കുന്നംകുളം കാണിപ്പയ്യൂരിലെ മനയിലിരുന്ന്, അദ്ദേഹം കേരളകൗമുദിയോട് രാമായണചിന്തകൾ പങ്കിട്ടു:

കർക്കടകം അങ്ങനെ രാമായണ

മാസമായി

രാമന്റെ അയനമാണ് രാമായണം. ഉത്തമപുരുഷനായ രാമന്റെ ധർമ്മാധിഷ്ഠിതമായ യാത്രകളാണത്. നന്മയുടേയും ധർമ്മത്തിന്റെയും പ്രതീകമായ രാമന്റെ അയനം, ആ ധർമ്മാധിഷ്ഠിത യാത്രയുടെ

ഭാഗങ്ങളെല്ലാം കഥാവിവരണമായി നമ്മൾ ചൊല്ലുന്നു. മനനം ചെയ്യുന്നു. അടുത്ത തലമുറയ്ക്ക് നന്മകൾ പകർന്ന് നൽകുന്നു. നന്മകൾ കൈമാറുന്ന ആശയങ്ങൾ തന്നെയായിരിക്കാം, കർക്കടകത്തിന്റെ ആദ്ധ്യാത്മികവും ജ്യോതിഷവുമായ ബന്ധത്തിന്റെ സാദ്ധ്യത.

₹രാമായണ പാരായണ

ചിട്ടകൾ?

രാമായണം മാത്രമല്ല, പുരാണങ്ങളിലെ കഥകളുടെ സാരാംശങ്ങളെല്ലാം നമ്മൾ ഗ്രഹിക്കേണ്ടതുണ്ട്. നന്മകളെ സ്വീകരിക്കുക, തിന്മകളെ ഒഴിവാക്കുക എന്നതാണ് എല്ലാ കഥകളും നൽകുന്ന സാരാംശം. ഈ കഥാപാത്രങ്ങൾ ഉണ്ടായിരുന്നോയെന്ന് ഗവേഷണം നടത്തേണ്ടതില്ല. ബ്ളഡ് ഗ്രൂപ്പ് കണ്ടുപിടിക്കേണ്ടതുമില്ല. സിനിമയിലും നാടകത്തിലുമെല്ലാം അങ്ങനെ കഥാപാത്രങ്ങളുണ്ടല്ലോ. രാമൻ പ്രധാനകഥാപാത്രമായ രാമായണത്തിലെ കഥാതന്തുക്കളിൽ പറയുന്ന ആശയങ്ങൾ ധർമ്മത്തിൽ അധിഷ്ഠിതമായ നന്മ നിറഞ്ഞ ജീവിതങ്ങൾ തന്നെയാണ്. ജീവിതത്തിൽ പലതും തരണം ചെയ്യേണ്ടി വരുമെന്ന സൂചന നൽകുന്നതാണ് പല സംഭവങ്ങളും. കർക്കടകത്തിൽ മാത്രമല്ല, എല്ലാ ദിവസവും രാമായണം ജപിക്കാം. സമയത്തിന് വലിയ പ്രാധാന്യമില്ല. കുളിച്ച് ശുദ്ധമായി മനസ് ഏകാഗ്രമാക്കി രാമായണം വായിക്കുക, കഥകളുടെ സാരാംശം സ്വീകരിക്കുക, തിന്മകളെ ഒഴിവാക്കുക.

₹ഈശ്വരാരാധനയുടെ

പ്രാധാന്യം?

ഭാരതീയശാസ്ത്രങ്ങൾക്ക് ആധാരം വേദമാണ്. വേദങ്ങളുടെ നയനമാണ് ജ്യോതിഷം. ഭാരതീയവേദങ്ങളുടെ

കണ്ണായ ജ്യോതിഷത്തിൽ ഫലഭാഗവും ,ശാസ്ത്രീയവശമായ ഗണിതസമ്പ്രദായവുമുണ്ട്. ഫലഭാഗമാണ് നമുക്ക് വേണ്ടത്. ഫലങ്ങൾ അറിഞ്ഞ് അതത് കാലങ്ങളിൽ ചെയ്യേണ്ട ക്രിയകളും കർമ്മങ്ങളും ചെയ്യുക. നവഗ്രഹങ്ങൾ നമ്മെ സ്വാധീനിക്കുന്നുവെന്നും, നവഗ്രഹങ്ങൾക്ക് അടിസ്ഥാനമായി പ്രകൃതിക്കും വ്യക്തിക്കും മാറ്റം വരുന്നുവെന്നുമാണ് സങ്കൽപവും അനുഭവവും. അനിഷ്ടമായ ഗ്രഹങ്ങളുടെ സ്ഥിതിയുണ്ടെങ്കിൽ അതിനെ പ്രതിനിധാനം ചെയ്യുന്ന ഈശ്വരാരാധന നടത്തണം. നബിയായാലും യേശുവായാലും കൃഷ്ണനായാലും ഉളളിലെ ചൈതന്യത്തെ ഈശ്വരസങ്കൽപ്പമായി ആരാധിക്കണം . ഓരോ ഗ്രഹങ്ങൾക്കും ഓരോ ഈശ്വരസങ്കൽപ്പമുണ്ട്. അതത് ഈശ്വരപ്രാർത്ഥനകളുമുണ്ട്.

₹കർക്കടകത്തിലെ

ഒൗഷധസേവ?

കർക്കടകം പതിനാറ് ഒൗഷധസേവാദിനമാണ്. കൊടുവേലിക്കിഴങ്ങിനെ പൊതുവേ വിഷമായാണ് കാണുന്നതെങ്കിലും .ഈ മഴക്കാലത്ത് ഈ കിഴങ്ങും ഒൗഷധമാണ്. മറ്റു ചില ഒൗഷധങ്ങളും നെയ്യും ചേർത്ത് കൊടുവേലിക്കിഴങ്ങ് സേവിക്കുന്ന സമ്പ്രദായമുണ്ട് കർക്കടകത്തിൽ. മോതിരവിരലിന്റെ അത്രയും മാത്രം എടുത്ത് സേവിക്കാം. ഒരു വർഷത്തേയ്ക്കുളള പ്രതിരോധശക്തി കൂടാനാണിത്. വാക്സിനേഷൻ എന്നതുപോലെ. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെയുളള കാര്യങ്ങൾക്കാണ്. ഈ മഹാമാരിക്കാലത്ത് ഹസ്തദാനവും ആലിംഗനവും പാടില്ലെന്ന് പറയുന്നത് പകർച്ചവ്യാധികൾ പകരാതിരിക്കാനാണല്ലോ. ഇതെല്ലാം പണ്ടേയ്ക്ക് പണ്ടേ നമ്മൾ അനുഷ്ഠിച്ചിരുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.