SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.40 PM IST

താളും തകരയും എവിടെ?

ramayan

അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മുസ്സ്

പ്രകൃതിയിൽ ചൂടും തണുപ്പും ഇടകലർന്നുവരുന്ന മാസമാണ് കർക്കടകം. ഈ മാറ്റത്തെ ഉൾക്കൊള്ളാൻ മനുഷ്യ ശരീരത്തിന് എളുപ്പം സാധിക്കില്ല. ശരീരത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളായ ത്രിദോഷങ്ങൾക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലിനനുസരിച്ച്‌ രോഗാവസ്ഥ വരാം. ഇതിനെ ഇല്ലാതാക്കാനാണ് കർക്കടക മാസത്തിൽ ചികിത്സ നൽകുന്നത് . ത്രിദോഷഫലങ്ങളെ ക്രമീകരിക്കാൻ കഴിയുന്നതു കൊണ്ടു തന്നെയാണ് കർക്കടക ചികിത്സയ്ക്ക് പ്രാധാന്യമേറിയത്. ചെറിയരോഗമായാലും വലിയരോഗമായാലും ശമനമുണ്ടാകും.


ഭക്ഷണ ക്രമീകരണമാണ് കർക്കിടകത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ചികിത്സ അതു കഴിഞ്ഞേ വരുന്നുള്ളൂ. താളും തകരയും കഞ്ഞിയുമാണ് ഈ ഒരു മാസക്കാലത്തെ ഏറ്റവും നല്ല ഭക്ഷണം. എന്നാൽ ഇന്ന് താളും തകരയും എവിടെ? അതു കൊണ്ട് ഏറ്റവും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം മാത്രം കഴിക്കുക, ഒപ്പം വ്യായാമവും. മാംസവും മത്സ്യവും ഒഴിവാക്കുക. പച്ചക്കറി വർഗത്തിൽ മുരിങ്ങയില, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്‌,ചേമ്പ് എന്നിവയും വർജിക്കണം. സ്വാദിനല്ല ആരോഗ്യത്തിനാണ് കർക്കടകത്തിൽ പ്രാധാന്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.