SignIn
Kerala Kaumudi Online
Thursday, 25 April 2024 1.46 PM IST

രോഗങ്ങളെ ശ്രദ്ധിക്കുക

dr-ponni

കർക്കടക മാസത്തിൽ പൊതുവേ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. ശാസ്ത്രീയമായി എങ്ങനെ ഈ ദിവസങ്ങളെ സമീപിക്കാമെന്നതാണ് പ്രധാനം.

അന്തരീക്ഷത്തിൽ അമിതമായ ഈർപ്പം നിലനിൽക്കുന്ന സമയമാണിത്. ഈ കാലാവസ്ഥ ബാക്ടീരിയകളും വൈറസുകളും വളരാൻ അനുകൂലമായ സാഹചര്യം സ‌ൃഷ്ടിക്കും. അതിനാലാണ് പലതരം വൈറൽ പനികളും വയറിളക്ക രോഗങ്ങളും കാണപ്പെടുന്നത്. നമ്മുടെ ദഹനപ്രകിയ ഈ മാസത്തിൽ മന്ദഗതിയിലായിരിക്കും. അതിനാൽ പലതരം രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കലാണ് പ്രധാനം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തട്ടുകടകളിലും വഴിവക്കിലും നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ പ്രത്യേക ശ്രദ്ധവേണം. നന്നായി കഴുകാത്തതും വേവിക്കാത്തതുമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ രോഗങ്ങൾ പിടിപെടാം.

പച്ചക്കറികളും പഴവർഗങ്ങളും ചെറിയ ചൂടുവെള്ളത്തിലോ ഉപ്പുവെള്ളത്തിലോ നന്നായി കഴുകിയും അണുവിമുക്തമാക്കിയും ഉപയോഗിക്കണം.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.

വഴിവക്കുകളിൽ അരിഞ്ഞുവച്ചിരിക്കുന്ന പഴങ്ങൾ കഴിക്കുന്നതിലും ജാഗ്രത വേണം, ഇവയിൽ ബാക്ടീരിയ സാന്നിദ്ധ്യം കൂടുതലായിരിക്കും.

ഫ്രഷായ മത്സ്യ,മാംസങ്ങൾ ഉപയോഗിക്കണം.

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.പുറത്തു നിന്നുള്ള ജൂസും ഷേക്കും ഒഴിവാക്കാം..വെള്ളം ധാരാളം കുടിക്കണം,

പുറത്തു പോകുമ്പോൾ മഴ നനഞ്ഞാൽ തിരിച്ചെത്തിയ ഉടൻ കുളിക്കണം. നനവോടെ എ.സി മുറികളിൽ ഇരിക്കരുത്.

വീടും പരിസരവും ശുചിയാക്കണം. കൊതുകിന് വളരാനുള്ള സാദ്ധ്യത ഒഴിവാക്കണം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARKKIDAKAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.