വാഷിംഗ്ടൺ: ഹോങ്കോംഗിൽ ബിസിനസ് നടത്തുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. ചൈന ഹോങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഹോങ്കോങ്ങിലെ സ്ഥിതി അനുദിനം മോശമാവുകയാണ്. ചൈനീസ് സർക്കാർ അവരുടെ പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് ജർമ്മൻ ചാൻസലർ എയ്ഞ്ചല മെർക്കലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
അതേസമയം, ഹോങ്കോങ്ങിലെ വ്യവസായം ഉപേക്ഷിച്ച് നിർബന്ധമായും യു.എസിലേക്ക് മടങ്ങാൻ കമ്പനികളോട് നിർദേശിക്കില്ല. ജാഗ്രത പുലർത്താനുള്ള മുന്നറിയിപ്പ് മാത്രമാവും കമ്പനികൾക്ക് നൽകുകയെന്നാണ് സൂചന. യു.എസിലെ പ്രശസ്ത്മായ പല മൾട്ടിനാഷണൽ കമ്പനികളുടേയും ഏഷ്യയിലെ ആസ്ഥാനം ഹോംങ്കോംഗാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |