SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.25 PM IST

മാതൃകവചം: ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിനേഷന് തുടക്കമായി

ddddd

തിരുവനന്തപുരം: ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ' മാതൃകവചം ' പരിപാടി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർവഹിച്ചു.

എസ്.എ.ടി ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ ഗർഭിണികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷൻ നൽകും.

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വാക്‌സിനേഷനെത്തിയ ഗർഭിണികൾക്ക് ബോധവത്കരണം നൽകുകയും അവരിൽ നിന്ന് രേഖാമൂലമുള്ള സമ്മതം വാങ്ങുകയും ചെയ്‌തു. നിരീക്ഷണസമയത്ത് ആശുപത്രിയിലെ കൊവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഗർഭിണികൾക്കായി കൊവിഡ്, സിക്ക വൈറസുകളെക്കുറിച്ചും ഗർഭകാല പരിരക്ഷയെ സംബന്ധിച്ചും ആരോഗ്യ വിദ്യാഭ്യാസം നൽകും.
ലഭ്യത അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ ഗർഭിണികൾക്ക് എല്ലാ ആശുപത്രികളിലുമായി കൊവിഡ് വാക്‌സിനേഷൻ ലഭ്യമാക്കും.

ഗർഭാവസ്ഥയുടെ ഏതു കാലയളവിലും കൊവിഡ് വാക്‌സിൻ സ്വീകരിക്കാം. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മഞ്ജുള ഭായ്, ഗൈനക്കോളജി വിഭാഗം ചീഫ് കൺസൾട്ടന്റ് ഡോ. ലീലാ മണി, ആർ.എം.ഒ ഡോ. അനിത തോമസ്, ആർ.സി.എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ, ആശുപത്രി കൊവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. ധന്യ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ബി. പമേല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.