പന്തിന് പിന്തുണ
ന്യൂഡൽഹി : ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് ബാധിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതു സംബന്ധിച്ച ചോദ്യത്തിന് എല്ലാസമയത്തും മാസ്ക് ധിരിക്കുക അസാദ്ധ്യമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.വ്യാഴാഴ്ചയാണ് പന്തിനും നെറ്റ് ബൗളർ ദയാനന്ദ് ഗരാണിക്കും കൊവിഡ് ബാധിച്ചതായി ബി.സി.സി.ഐ അറിയിച്ചത്. ഇംഗ്ലണ്ടിൽ യൂറോയും വിംബിൾഡണും നമ്മൾ കണ്ടു. അവിടെ നിയമങ്ങൾ മാറിയിട്ടുണ്ട്. കാണികളെ അനുവദിച്ചു കഴിഞ്ഞു അവിടെ. ആ സമയത്ത് ഇന്ത്യൻ ടീമിന് അവധിയായിരുന്നു. മുഴുവൻ സമയത്തും മാസ്ക് ധരിക്കുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |