കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് പ്രേക്ഷകർ നിറഞ്ഞ കയ്യടികയോടെ സ്വീകരിച്ച സാറാസ് എന്ന ചിത്രത്തിലെ തുള്ളി കളിക്കുന്ന കുഞ്ഞിപുഴു എന്ന ഒറ്റ ഡയലോഗിലൂടെ കാഴ്ചക്കാരെ മുഴുവൻ കുടുകുടാ ചിരിപ്പിച്ച ബാലതാരമാണ് വൃദ്ധി വിശാൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കുഞ്ഞുതാരത്തിന്റെ ഡാൻസ് വൈറലായത്. ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.
ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു വൃദ്ധിയുടെ ഹോബി. കൊഞ്ചി കൊഞ്ചിയുള്ള സംസാരവും അഭിനയ മികവും കൊണ്ട് താരം എവിടെ ചെന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ കാഴ്ചക്കാരെ കൈയിലെടുക്കും. ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി കുഞ്ഞുവൃദ്ധി തിരക്കിലാണ്.
ഇത്ര ചെറിയ പ്രായത്തിൽ തന്നെ പാട്ടിനൊത്ത് കിടിലൻ സ്റ്റെപ്പുകൾ കണ്ട് ലോകം തന്നെ അമ്പരപ്പിലാണ്. നിരവധി വേദികളിൽ ആകർഷണീയമായ സ്റ്റെപ്പുകൾ കൊണ്ട് വൃദ്ധി പ്രേക്ഷക മനസുകളിൽ ഇടംനേടിക്കഴിഞ്ഞു. ബാല്യത്തിന്റെ നിഷ്കളങ്കതയ്ക്കൊപ്പം നിൽക്കുന്ന അഭിനയമികവും പുഞ്ചിരിയുമാണ് വൃദ്ധിയുടെ ഹൈലൈറ്റ്. അല്ലു അർജുന്റെ ജന്മദിനത്തിൽ താരം ആശംസകൾക്കൊപ്പം ഷെയർ ചെയ്ത ഡാൻസും വലിയതോതിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയുള്ളതുകൊണ്ടുതന്നെ വൃദ്ധിയുടേതായി പുറത്തു വരുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കുട്ടിത്താരത്തിന്റെ ക്യൂട്ട് ഫോട്ടോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് ക്യൂട്ട് സ്മൈലിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |