Kerala Kaumudi Online
Monday, 27 May 2019 4.30 PM IST

നിയമാധിഷ്ഠിത നീതി ക്രൂശിക്കപ്പെട്ടുകൂടാ

supreme-court-

ഇ​ന്ത്യ​ൻ​ ​ക്രി​മി​ന​ൽ​ ​നി​യ​മ​ക്ര​മ​ത്തി​ന്റെ​ ​ആ​ത്മാ​വ് ​എ​ന്തെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​കി​ട്ടാ​വു​ന്ന​ ​ഉ​ത്ത​രം​ ​നി​യ​മാ​ധി​ഷ്ഠി​ത​ ​നീ​തി​യോ​ട് ​അ​തി​നു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യെ​ന്നാ​യി​രി​ക്കും.​ ​ആ​യി​രം​ ​കു​റ്റ​വാ​ളി​ക​ൾ​ ​ര​ക്ഷ​പ്പെ​ട്ടാ​ലും​ ​ഒ​രു​ ​നി​ര​പ​രാ​ധി​യും​ ​ശി​ക്ഷി​ക്ക​പ്പെ​ട്ടു​കൂ​ടാ​ ​എ​ന്ന​ത് ​ന​മ്മു​ടെ​ ​ക്രി​മി​ന​ൽ​ ​നീ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​മാ​ണ​മാ​ണ്.​ ​പ​ക്ഷേ​ ​കോ​ട​തി​ ​മു​റി​ക​ളി​ൽ​ ​ന്യാ​യാ​ധി​പ​ൻ​ ​നി​യ​മാ​ധി​ഷ്ഠി​ത​ ​നീ​തി​യി​ൽ​നി​ന്നും​ ​സ​ൻ​മാ​ർ​ഗാ​ധി​ഷ്ഠി​ത​ ​നീ​തി​യി​ലേ​ക്ക് ​വ​ഴു​തി​ ​മാ​റു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​ദു​ര​ന്തം​ ​വ​ലു​താ​ണ്.​ ​ഇ​ത്ത​ര​മൊ​രു​ ​ദു​ര​ന്ത​ചി​ത്ര​മാ​ണ് ​സു​പ്രിം​ ​കോ​ട​തി​യി​ലെ​ ​മൂ​ന്നം​ഗ​ ​ജ​ഡ്ജി​മാ​രു​ടെ​ 2019 ​ ​മാ​ർ​ച്ച് 5​ ​ലെ​ ​സു​പ്ര​ധാ​ന​മാ​യ​ ​ഒ​രു​ ​വി​ധി​ന്യാ​യം​ ​വി​ളി​ച്ചോ​തു​ന്ന​ത്.​ ​ജ​ഡ്ജി​ ​വ്യ​ക്തി​നി​ഷ്ട​നീ​തി​യും​ ​ജ​ഡ്ജി​യ​ധി​ഷ്ഠി​ത​ ​നീ​തി​യും​ ​അ​വ​ലം​ബി​ച്ചു​കൂ​ട.​ ​ന​മ്മു​ടെ​ ​നീ​തി​ക്ര​മം​ ​ഒ​ന്ന​ട​ങ്കം​ ​ഉ​റ​പ്പി​ച്ചു​ ​നി​ർ​ത്തി​യി​ട്ടു​ള്ള​ ​അ​ടി​സ്ഥാ​ന​ ​ത​ത്വ​മാ​ണി​ത്.​ ​എ​ന്നാ​ൽ​ ​സ​ന്മാ​ർ​ഗ​ത്തി​ന്റെ​ ​അ​ള​വു​കോ​ലി​ൽ​ ​കാ​ര്യ​ങ്ങ​ളെ​ ​കാ​ണു​ക​യും​ ​നി​യ​മാ​ധി​ഷ്ഠി​ത​​നീ​തി​യെ​ ​അ​വ​ഗ​ണി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​നീ​തി​രം​ഗ​ത്ത് ​വ​ർ​ദ്ധി​ച്ചു​വ​രു​ന്നു.​ ​നി​യ​മ​വും​ ​സ​ന്മാ​ർ​ഗ​സ​ങ്ക​ല്പ​വും​ ​പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ളാ​യി​ ​നി​റു​ത്തു​ന്ന​തി​ന​പ്പു​റം​ ​പോ​കു​ന്ന​ത് ​അ​പ​ക​ട​മാ​ണ്.​ ​സ​ന്മാ​ർ​ഗ്ഗ​ ​നീ​തി​ക്കു​വേ​ണ്ടി​യു​ള്ള​ ​നെ​ട്ടോ​ട്ട​ത്തി​ൽ​ ​നീ​തി​യു​ടെ​ ​പെ​ൻ​ഡു​ലം​ ​ച​രി​യു​മ്പോ​ൾ​ ​ത​ക​രു​ന്ന​ത് ​മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളും​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​മാ​ണെ​ന്ന​ ​സ​ത്യം​ ​ഇ​പ്പോ​ഴ​ത്തെ​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ന്യാ​യം​ ​അ​ടി​വ​ര​യി​ട്ടു​ ​സൂ​ചി​പ്പി​ക്കു​ന്നു.


മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​നാ​ടോ​ടി​ക​ളാ​യ​ ​ആ​റ് ​പേ​രു​ടെ​ ​വ​ധ​ശി​ക്ഷ​യാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​ജ​ഡ്ജി​മാ​രാ​യ​ ​ജ​:​ ​എ.​കെ.​സി​ക്രി,​ ​ജ​:​ ​എ​സ്.​അ​ബ്ദു​ൾ​ ​ന​സീ​ർ,​ ​ജ​:​ ​എം.​ആ​ർ.​ഷാ​ ​എ​ന്ന​വ​ര​ട​ങ്ങു​ന്ന​ ​ബെ​ഞ്ച് ​റ​ദ്ദാ​ക്കു​ക​യും​ ​അ​വ​രെ​ ​കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ​ക​ണ്ട് ​വി​ട്ട​യ​യ്ക്കു​ക​യും​ ​ചെ​യ്ത​ത്.​ ​അ​വ​രു​ടെ​ ​പേ​രി​ൽ​ ​കു​റ്റ​ങ്ങ​ൾ​ ​തെ​ളി​യി​ക്ക​പ്പെ​ട്ടു​വെ​ന്ന് ​നാ​സി​ക്കി​ലെ​ ​വി​ചാ​ര​ണ​ ​കോ​ട​തി​യും​ ​ഹൈ​ക്കോ​ർ​ട്ടും​ ​സു​പ്രീം​കോ​ട​തി​യും​ ​ക​ണ്ടെ​ത്തി​യ​താ​ണ്.​ ​വ​ധ​ശി​ക്ഷ​ ​വി​ധി​ക്കാ​ൻ​ ​ഹേ​തു​വാ​യ​ ​കു​റ്റം​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​അ​ഞ്ച് ​പേ​രെ​ ​കൊ​ല്ലു​ക​യും​ ​കൊ​ള്ള​ ​ന​ട​ത്തു​ക​യും​ ​ഒ​രു​ ​സ്ത്രീ​യെ​ ​കൂ​ട്ട​മാനഭംഗം​ ​ചെ​യ്ത​തു​വെ​ന്നു​മാ​യി​രു​ന്നു.​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ആ​റ് ​പ്ര​തി​ക​ൾ​ക്കും​ ​വ​ധ​ശി​ക്ഷ​ ​വി​ധി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഹൈ​ക്കോ​ട​തി​ ​വ​ധ​ശി​ക്ഷ​ ​മൂ​ന്ന് ​പേ​ർ​ക്കാ​ക്കി​ ​ചു​രു​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഫ​യ​ലാ​ക്കി​യ​ ​അ​പ്പീ​ലി​നെ​ ​തു​ട​ർ​ന്ന് ​സു​പ്രീം​​കോ​ട​തി​ ​വി​ട്ട​യ​യ്ക്ക​ൽ​ ​കാ​ര്യം​ ​റ​ദ്ദ് ​ചെ​യ്ത് ​ആ​റ് ​പേ​ർ​ക്കും​ ​വ​ധ​ശി​ക്ഷ​ ​ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.​ 2009​ ​മു​ത​ൽ​ ​സു​പ്രീം​​കോ​ട​തി​ ​വി​ധി​പ്ര​കാ​രം​ ​വ​ധ​ശി​ക്ഷാ​ ​ത​ട​വു​കാ​രാ​യി​ ​ഇ​വ​രെ​ല്ലാം​ ​ഏ​കാം​ഗ​ ​സെ​ല്ലു​ക​ളി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​മാ​താ​പി​താ​ക്ക​​ൾ​ക്ക​ല്ലാ​തെ​ ​മ​റ്റാ​ർ​ക്കും​ ​ഇ​വ​രെ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​അ​നു​മ​തി​പോ​ലും​ ​ന​ൽ​കാ​തെ​ ​നീ​ണ്ട​ 10​ ​കൊ​ല്ലം​ ​ഒ​റ്റ​യ്ക്ക് ​മ​ര​ണം​ ​കാ​ത്ത് ​സെ​ല്ലി​ൽ​ ​ക​ഴി​യു​ന്ന​ ​ജീ​വി​ത​മാ​യി​രു​ന്നു​ ​അ​വ​രു​ടേ​ത്.​ ​ഇ​ത്ത​രം​ ​ജീ​വി​തം​ ​നി​മി​ത്തം​ ​മാ​ന​സി​ക​ ​രോ​ഗി​യാ​യി​ ​മാ​റി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രും​ ​ഇ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ ​കു​റ്റം​ ​ചെ​യ്ത​വ​രാ​യി​ ​കാ​ണാ​ൻ​ ​വേ​ണ്ട​ ​അ​വ​ശ്യം​ ​തെ​ളി​വു​ക​ൾ​പോ​ലു​മി​ല്ലെ​ന്ന് ​ഇ​പ്പോ​ൾ​ ​സു​പ്രീം​​കോ​ട​തി​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​ക​ളു​ടെ​ ​നി​ര​ ​ഈ​ ​നാ​ടോ​ടി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​നീ​ങ്ങു​ന്നു​വെ​ന്നും​ ​കോ​ട​തി​ ​വി​ശ്വ​സി​ക്കു​ന്നു.


കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത് ​നാ​സി​ക്കി​ലെ​ ​ഒ​രു​ ​വീ​ട്ടി​ലാ​യി​രു​ന്നു.​ 2003​ ​ൽ​ ​ന​ട​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ആ​റ് ​പേ​രും​ ​അ​ന്ന് 25​ ​വ​യ​സി​നും​ 30​ ​വ​യ​സ്സി​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​യു​വാ​ക്ക​ളാ​യി​രു​ന്നു.​ ​സു​പ്രീം​കോ​ട​തി​ ​ഇ​വ​ർ​ ​കു​റ്റം​ ​ചെ​യ്തു​ ​എ​ന്ന​തി​ന് ​തെ​ളി​വി​ല്ല​ ​എ​ന്ന് ​ക​ണ്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഓ​രോ​ ​പ്ര​തി​ക്കും​ 5​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​ഉ​ത്ത​ര​വി​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​കു​റ്റ​ത്തി​ലു​ൾ​പ്പെ​ട്ട​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​ന​ട​പ​ടി​ക​ൾ​ക്കും​ ​കു​റ്റാ​ന്വേ​ഷ​ക​രു​ടെ​ ​പി​ഴ​വി​നും​ ​വീ​ഴ്ച​യ്ക്കും​ ​ശി​ക്ഷാന​ട​പ​ടി​ക​ളെ​ടു​ക്കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​കു​റ്റാ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യു​ടെ​ ​വീ​ഴ്ച​യു​ടെ​ ​പേ​രി​ലു​ള്ള​ ​സം​ശ​യ​ത്തി​ന്റെ​ ​ആ​നു​കൂ​ല്യം​ ​പ്ര​തി​ക​ൾ​ക്കു​ള്ള​താ​ണെ​ന്നും​ ​കോ​ട​തി​ ​വി​ധി​ച്ചു.


2006​ ​ജൂ​ൺ​ 12​ ​ന് ​കു​റ്റ​ക്കാ​രെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ആ​റ് ​പ്ര​തി​ക​ൾ​ക്കും​ ​നാ​സി​ക് ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​വ​ധ​ശി​ക്ഷ​യാ​ണ് ​വി​ധി​ച്ച​ത്.​ ​സു​പ്രീം​ ​കോ​ട​തി​ ​പ്ര​സ്തു​ത​ ​ശി​ക്ഷ​ ​സ്ഥി​ര​പ്പെ​ടു​ത്തി​യ​ത് 2009​ ​ലാ​ണ്.​ ​പ​ക്ഷേ​ ​വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് ​മൂ​ന്നു​പേ​രെ​ ​ഒ​ഴി​വാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​സു​പ്രീം​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​ല​ധി​കം​ ​ഏ​കാ​ന്ത​ ​സെ​ല്ലു​ക​ളി​ൽ​ ​അ​ട​യ്ക്ക​പ്പെ​ട്ട​ ​അ​വ​സ്ഥ​യി​ലാ​ണ് 6​ ​പേ​രു​മു​ണ്ടാ​യി​രു​ന്ന​ത്.


സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​പി​ന്നീ​ട് ​ഫ​യ​ലാ​ക്ക​പ്പെ​ട്ട​ ​പ്രതി​കളുടെ റി​വ്യൂ​ ​ഹ​ർ​ജി​യി​ലെ​ ​വി​ധി​പ്ര​കാ​രം​ ​അ​പ്പീ​ലി​ൻ​മേ​ൽ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​കേ​സി​ന്റെ​ ​പു​ന​ർ​വാ​ദം​ ​കേ​ൾ​ക്കു​ക​യും​ ​കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ​ക​ണ്ട് ​എ​ല്ലാ​വ​രെ​യും​ ​കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യും​ ​ചെ​യ്തു.​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​മു​ൻ​പ് ​ഇ​ത്ത​ര​മൊ​രു​ ​വി​ധി​യു​ണ്ടാ​യി​ട്ടി​ല്ല.​ ​ഒ​രേ​പോ​ലെ​ ​മൂ​ന്ന് ​കോ​ട​തി​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​ഒ​രു​ ​വ​സ്തു​ത​യെ​ ​ശ​രി​യ​ല്ലെ​ന്ന് ​ക​ണ്ട് ​മ​റി​ച്ചൊ​രു​ ​വി​ധി​ ​റി​വ്യു​ ​ഹ​ർ​ജി​യെ​ ​തു​ട​ർ​ന്നു​ണ്ടാ​വു​ന്ന​ത് ​അ​ത്യ​പൂ​ർ​വ​മാ​ണ്.​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​പൊലീ​സ് ​ലാ​ഘ​വ​ത്തോ​ടെ​ ​ഇ​വ​രെ​ ​പ്ര​തി​ക​ളാ​ക്കി​ ​യ​ഥാ​ർ​ത്ഥ​പ്ര​തി​ക​ൾ​ ​ര​ക്ഷ​പ്പെ​ടാ​നി​ട​യാ​ക്കി​യെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലേ​ക്കാ​ണ് ​സു​പ്രീം​​കോ​ട​തി​ ​ഇ​പ്പോ​ഴെ​ത്തി​യി​ട്ടു​ള്ള​ത്.​ ​കേ​സ് ​മു​ൻ​പ് ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ക്കും​ 3​ ​പേ​രു​ടെ​ ​വ​ധ​ശി​ക്ഷ​ ​സ്ഥി​ര​പ്പെ​ടു​ത്തി​യ​ ​ഹൈ​ക്കോ​ട​തി​ക്കും​ ​എ​ല്ലാ​ ​പ്ര​തി​ക​ൾ​ക്കും​ ​വ​ധ​ശി​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സു​പ്രീം​ ​കോ​ട​തി​ക്കും​ ​തെ​ളി​വ് ​വി​ല​യി​രു​ത്തു​ന്ന​തി​ൽ​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യ​ ​പി​ഴ​വ് ​പ​റ്റി​യെ​ന്നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്തി​മ​വി​ധി​ ​ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ള്ള​ത്.​ ​നി​യ​മാ​ധി​ഷ്ഠി​ത​ ​നീ​തി​യു​ടെ​ ​ശ​വ​പ്പ​റ​മ്പാ​യി​ ​ന​മ്മു​ടെ​ ​കോ​ട​തി​ക​ൾ​ ​മാ​റി​യാ​ലു​ണ്ടാ​കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഗൗ​ര​വ​പൂ​ർ​വം​ ​ചി​ന്തി​ക്കേ​ണ്ട​തു​ ​ത​ന്നെ​യാ​ണ്.​ 2009​ ​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​ര​ണ്ടം​ഗ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​ക്കെ​തി​രാ​യി​ ​ഫ​യ​ലാ​ക്കി​യ​ ​റി​വ്യൂ​ ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ഒ​രു​ ​ദ​ശാ​ബ്ദ​ക്കാ​ലം​ ​സു​പ്രീം​​കോ​ട​തി​ ​എ​ടു​ത്ത​ ​കാ​ല​താ​മ​സ​ത്തി​ന് ​എ​ന്ത് ​ന്യാ​യീ​ക​ര​ണ​മാ​ണു​ള്ള​ത് ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ആ​ർ​ക്കും​ ​ഉ​ത്ത​ര​മി​ല്ല.​ ​വ​ധ​ശി​ക്ഷ​ ​കാ​ത്ത് ​ഏ​കാ​ന്ത​ ​സെ​ല്ലി​ൽ​ ​മ​തി​യാ​യ​ ​മ​നു​ഷ്യ​ ​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ​ ​ക​ഴി​ഞ്ഞ​ ​നി​ര​പ​രാ​ധി​ക​ളെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​വൈ​കി​കി​ട്ടു​ന്ന​ ​നീ​തി​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​നീ​തി​ത​ന്നെ​യാ​ണ്.


വ​ധ​ശി​ക്ഷ​ ​ന​ട​പ്പാ​ക്കി​ ​ക​ഴി​ഞ്ഞ​ശേ​ഷം​ ​വി​ധി​ച്ച​ ​നീ​തി​പീ​ഠ​ത്തി​ന് ​തെ​റ്റു​പ​റ്റി​യെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടാ​ൽ​ ​നീ​തി​ക്ര​മ​ത്തി​ൽ​ ​എ​ന്ത് ​പ​രി​ഹാ​ര​മാ​ർ​ഗം​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ആ​ർ​ക്കും​ ​ഉ​ത്ത​ര​മി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​സു​പ്രീം​കോ​ട​തി​യി​ലും​ ​വി​വി​ധ​ ​ഹൈ​ക്കോ​ട​തി​ക​ളി​ലും​ ​മി​ക​ച്ച​ ​ന്യാ​യാ​ധി​പ​ൻ​മാ​രാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ 14​ ​പേ​ർ​ 2012​ ​ൽ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ലെ​ ​ഉ​ള്ള​ട​ക്കം​ ​സ​ക​ല​രെ​യും​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.​ 1996​ ​നു​ ​ശേ​ഷം​ ​വ​ധ​ശി​ക്ഷ​ ​വി​ധി​ക്കു​ക​യോ​ ​ശ​രി​വയ്ക്കു​ക​യോ​ ​ചെ​യ്ത​ 13​ ​പേ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഈ​ ​വി​ധി​ ​പ്ര​സ്താ​വ​ന​ക​ൾ​ ​തെ​റ്റാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഈ​ ​ന്യാ​യാ​ധി​പ​ന്മാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​'​പെ​ർ​ഇ​ൻ​ക്യൂ​റി​യം​"​ ​വി​ധി​ക​ളാ​ണ് ​ഇ​വ​രു​ടെ​ ​കാ​ര്യ​ത്തി​ലു​ണ്ടാ​യ​തെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​ത​ന്നെ​ ​സ​മ്മ​തി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ക​ത്തു​ക​ള​യ​ക്ക​പ്പെ​ട്ട​ത്.​ ​നി​യ​മം​ ​തെ​റ്റി​യോ​ ​മ​ന​സ്സി​ലാ​ക്കാ​തെ​യോ​ ​ന്യാ​യാ​ധി​പ​ൻ​ ​വി​ധി​ ​ക​ൽ​പ്പി​ച്ച​ ​ജ​ഡ്ജു​മെ​ന്റു​ക​ളേ​യാ​ണ് ​പെ​ർ​ ​ഇ​ൻ​ക്യൂ​റി​യം​ ​വി​ധി​ക​ളെ​ന്ന് ​നി​യ​മം​ ​വി​വ​ക്ഷി​ക്കു​ന്ന​ത്.​ ​വ​ധ​ശി​ക്ഷ​ ​വി​ധി​ക്കു​ന്ന​ ​കേ​സു​ക​ളി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​വീ​ഴ്ച​ ​ഒ​രി​ക്ക​ലും​ ​സം​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.


കു​റ്റാ​ന്വേ​ഷ​ണം​ ​ഒ​രു​ ​ക​ല​യാ​ണ്.​ ​ശാ​സ്ത്രീ​യ​മാ​യ​ ​അ​ന്വേ​ഷ​ണ​ ​രീ​തി​യാ​ണ് ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ംഗ് ​ഓ​ഫീ​സ​ർ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത്.​ ​ഭ​ര​ണ​ഘ​ട​നാ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പ​ഴു​തു​ക​ളി​ല്ലാ​തെ​ ​ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഒ​രാ​ളെ​ ​പ്ര​തി​യാ​ക്കി​ ​അ​റ​സ്റ്റു​ചെ​യ്യാ​ൻ​ ​പാ​ടു​ള്ളൂ.​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ക്കു​ന്ന​ 60​ ശതമാനം​ ​അ​റ​സ്റ്റു​ക​ൾ​ ​നി​യ​മ​വി​രു​ദ്ധ​മോ​ ​അ​നാ​വ​ശ്യ​മോ​ ​ആ​ണെ​ന്നും​ ​ഇ​ത് ​പൊലീ​സി​ന് ​അ​ഴി​മ​തി​ക്കാ​യു​ള്ള​ ​സ്രോ​ത​സ്സാ​ണെ​ന്നും​ ​ദേ​ശീ​യ​ ​പൊ​ലീ​സ് ​ക​മ്മി​​ഷ​ൻ​ ​റി​പ്പേ​ർ​ട്ടി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​സു​പ്രീം​കോ​ട​തി​യും​ 1994​ ​ൽ​ ​ഈ​ ​റി​പ്പോ​ർ​ട്ടി​ലെ​ ​വ​സ്തു​ത​ക​ൾ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.


വ​ധ​ശി​ക്ഷ​ ​ന​ൽ​കു​ന്ന​ ​കേ​സു​ക​ളി​ൽ​ ​കോ​ട​തി​ക്ക് ​ഒ​രി​ക്ക​ലും​ ​തെ​റ്റു​പ​റ്റി​ക്കൂ​ടാ.


കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ ​ഒ​രു​ ​രോ​ഗ​ത്തേ​പോ​ലെ​യാ​ണ് ​സ​മീ​പി​ക്കേ​ണ്ട​ത്.​ ​തി​ൻ​മ​യെ​ ​ന​ൻ​മ​കൊ​ണ്ടാ​ണ് ​ചി​കി​ത്സി​ക്കേ​ണ്ട​ത് ​മ​റി​ച്ച് ​ക്ഷോ​ഭ​മു​ണ്ടാ​ക്ക​രു​ത് ​എ​ന്ന് ​പ​റ​ഞ്ഞ​ ​വി​ക്ട​ർ​ ​ഹ്യൂ​ഗോ​വി​ന്റെ​ ​വാ​ക്കു​ക​ൾ​ ​നാ​സി​ക് ​കോ​ട​തി​ ​മു​ത​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​വ​രെ​ ​ഈ​ ​കേ​സി​ൽ​ ​ബാ​ധ​ക​മാ​ണ്.​ ​വ​ധ​ശി​ക്ഷ​യെ​ ​സ്റ്റേ​റ്റ് ​സ്‌​പോ​ൺ​സേ​ർ​ഡ് ​മ​ർ​ഡ​ർ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ച്ച​ത് ​മ​ഹാ​ത്മാ​ഗാ​ന്ധി​​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ളി​ൽ​ ​നി​യ​മം​ ​എ​ല്ലാ​വ​രെയും​ ​നോ​ക്കി​ ​കു​ര​യ്ക്കും​ ​പ​ക്ഷേ​ ​ക​ടി​ക്കു​ന്ന​ത് ​പാ​വ​ങ്ങ​ളെ​യും​ ​അ​ധി​കാ​ര​മി​ല്ലാ​ത്ത​വ​രെ​യും​ ​അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​രെ​യും​ ​അ​റി​വി​ല്ലാ​ത്ത​വ​രെയും​ ​മാ​ത്രം.​ ​സു​പ്രീം​​കോ​ട​തി​യു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​ധി​ ​അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും​ ​നീ​തി​പീ​ഠ​ങ്ങ​ളു​ടെ​യും​ ​ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ​ ​പ​ര്യാ​പ്ത​മാ​ക​ട്ടെ​ ​എ​ന്നാ​ഗ്ര​ഹി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY