കുമരകം : ഒാൺലൈൻ പഠനത്തിന് സഹായം നൽകുന്നതിന്റെ ഭാഗമായി എസ്.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്തു. അഞ്ച് വിദ്യാർത്ഥികൾക്കാണ് സഹായം ലഭ്യമായത്. എൻ.എസ്.എസിന്റെ എഡി ഹെല്പ് പദ്ധതിയുടെ ഭാഗമായ പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് , അദ്ധ്യാപകർ, ആസ്ട്രേലിയൻ മലയാളി സംഘടന എന്നിവരുടെ സഹകരണത്തോടെയാണ് ടാബ് വിതരണം ചെയ്തത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, വൈസ് പ്രസിഡന്റ് സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, അദ്ധ്യാപകരായ സുനിമോൾ.എസ്, മഞ്ജു ടി. എബ്രഹാം, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |