SignIn
Kerala Kaumudi Online
Friday, 19 April 2024 10.19 PM IST

പ്രസീത അഴീക്കോട് എം.വി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി

mv-jayarajan-and-praseeth

കണ്ണൂർ: സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പണം കൈമാറിയെന്ന ആരോപണമുന്നയിച്ച ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

പ്രസീതക്ക് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, സി.പി.എം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കേസിന്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത്.

മന്ത്രിയെ കാണാനാണ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടത്. എൻ.ഡി.എയിൽ നിന്ന് ജെ.ആർ.പി പുറത്തു വന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MV JAYARAJAN AND PRASEETHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.