SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 AM IST

സംസ്ഥാന ടെലിവിഷന്‍ അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു

t

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് ചലച്ചിത്ര അക്കാഡമി അപേക്ഷകൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ഡി.വി.ഡി/ബ്ലൂറേ/ഹാർഡ്ഡിസ്‌ക്ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാഫോറവും നിബന്ധനകളും www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സിലുള്ള അക്കാഡമിയുടെ സിറ്റി ഓഫീസിലും ലഭ്യമാണ്. എൻട്രികൾ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി, കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്, സൈനിക് സ്‌കൂൾ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം 695 585 എന്ന വിലാസത്തിലോ സിറ്റി ഓഫീസിലോ
21 നകം ലഭിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.