SignIn
Kerala Kaumudi Online
Friday, 19 April 2024 6.49 PM IST

നേതൃനിരയിൽ വെള്ളാപ്പള്ളി 25 വർഷം, സംഘടനാ വർഷം

v

ചേർത്തല: എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്​റ്റ് നേതൃനിരയിൽ നിന്ന്‌ യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്​റ്റ്‌ സെക്രട്ടറിയായും 25 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന്റെ സേവന കാലഘട്ടത്തിന്റെ ജൂബിലി ആഘോഷം സംഘടനാ വർഷമായി ആചരിക്കാൻ തീരുമാനം.

വൈവിദ്ധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങൾ, സംഘടനാ പരിപാടികൾ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, വിവിധ സംഘടന- വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താൻ കണിച്ചുകുളങ്ങരയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം തീരുമാനിച്ചു.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന അവശ ജനവിഭാഗങ്ങൾക്ക് തന്റെ പ്രസംഗങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും അന്തസും ആത്മാഭിമാനവുമുള്ള ജീവിതം നൽകാനുള്ള പോരാട്ടമാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തുന്നത്. എസ്.എൻ.ഡി.പി യോഗത്തെ ഇത്രയും ചലനാത്മകവും ആവേശഭരിതവും ആക്കിത്തീർത്ത മ​റ്റൊരു നേതാവ് ചരിത്രത്തിലില്ല. കേരളത്തിലെ അവശത അനുഭവിക്കുന്ന ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സമകാലിക ചരിത്രമാണ്‌ വെള്ളാപ്പള്ളി നടേശൻ എന്ന വ്യക്തിത്വത്തിന്റേത്. സാമൂഹ്യമാ​റ്റത്തിന്റെയും ഉണർവിന്റെയും ചരിത്രത്തെയാണ്‌ അദ്ദേഹം സൃഷ്ടിച്ചത് .

പരിപാടികളുടെ നടത്തിപ്പിനായി യോഗം യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യോഗം, ട്രസ്​റ്റ്‌ ബോർഡ് അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരടങ്ങുന്ന 3001 അംഗങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.


 സ്വാഗതസംഘം

ഡോ. എം.എൻ.സോമൻ (മുഖ്യരക്ഷാധികാരി),തുഷാർ വെള്ളാപ്പള്ളി (ചെയർമാൻ), അരയാക്കണ്ടി സന്തോഷ് (ജനറൽ കൺവീനർ). പ്രോഗ്രാം കൺവീനർ എം.ബി. ശ്രീകുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം, രാജാക്കാട് യൂണിയൻ)

കൺവീനർ (കോ-ഓർഡിനേഷൻ)- കെ. പത്മകുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം, പത്തനംതിട്ട യൂണിയൻ)

 കൺവീനർ (പബ്ലിസി​റ്റി)

അഡ്വ. സിനിൽ മുണ്ടപ്പള്ളി (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം, പന്തളം യൂണിയൻ)

 ജോയിന്റ് കൺവീനർമാർ (പബ്ലിസി​റ്റി)

പി.വി. രജിമോൻ, ബേബിറാം

 സ്വാഗത സംഘം ഓഫീസ് അഡ്മിനിസ്‌ട്രേഷൻ

കെ.എൽ. അശോകൻ

 വൈസ് ചെയർമാൻമാർ

യോഗം കൗൺസിലർമാരായ പി.​ടി. മന്മഥൻ, എ.ജി. തങ്കപ്പൻ, പി. സുന്ദരൻ, ഷീബ ടീച്ചർ, ബാബു കടുത്തുരുത്തി, എബിൻ അമ്പാടിയിൽ, സന്ദീപ് പച്ചയിൽ, വിപിൻ രാജ്, പി.കെ. പ്രസന്നൻ, എസ്.എൻ.ഡി.പി.യോഗം യൂണിയൻ പ്രസിഡന്റുമാരും ബോർഡ് അംഗങ്ങളും

 ജോയിന്റ് കൺവീനർമാർ

ട്രസ്​റ്റ് എക്‌സിക്യുട്ടീവ് അംഗങ്ങളായ എൻ. രാജേന്ദ്രൻ, അജി എസ്.ആർ.എം, സോമരാജൻ കരുനാഗപ്പള്ളി, മേലാങ്കോട്‌ സുധാകരൻ, കെ.ആർ. ഗോപിനാഥ്, പി.എം. രവീന്ദ്രൻ പോഷക സംഘടനാ ഭാരവാഹികളായ
കെ.പി. കൃഷ്ണകുമാരി, എസ്. അജുലാൽ, പി.ആർ. ജയചന്ദ്രൻ, വൈക്കം ബെന്നി ശാന്തി, രാജേഷ് നെടുമങ്ങാട്, അഡ്വ. സംഗീത വിശ്വനാഥ്, ഡോ. വി. ശ്രീകുമാർ, സജീവ്, ഷാജി ശാന്തി എന്നിവരും മുഴുവൻ യൂണിയൻ സെക്രട്ടറിമാരും.

 ഉപദേശക സമിതി

അഡ്വ. എ.എൻ. രാജൻബാബു (കൺവീനർ), മോഹൻശങ്കർ, രാജൻ, സ്വാമിനാഥൻ ചള്ളിയിൽ, പി.എസ്.എൻ. ബാബു, പി.കെ. ധനേശൻ പൊഴിക്കൽ, രാധാകൃഷ്ണൻ കളത്തിൽ

സൈബർ പ്ലാ​റ്റ്‌ഫോം

ശിവ് ശ്രീധർ, അനിരുദ്ധ് കാർത്തികേയൻ, അനീഷ് പുല്ലുവേലിൽ, ഷെൻസ് സഹദേവൻ, ധന്യ സതീഷ്
സ്വാതി ഷാജി, സരുൺ ചേകവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.