SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.08 AM IST

ജില്ലയിൽ പ്ളസ് വണ്ണിന് കൂടുതൽ സീറ്റുകൾ, അനായാസം അഡ്മിഷൻ

plus-

പത്തനംതിട്ട: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് അഡ്മിഷൻ നേടാൻ പ്രയാസം വരില്ല. 14781 സീറ്റുകൾ 96 ഹയർ സെക്കൻഡറി സ്‌കൂളുകളിലായുണ്ട്. ഇതു കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 1925 സീറ്റുകൾ നിലവിലുണ്ട്.
2021- 22 അധ്യയനവർഷത്തെ പ്രവേശനത്തിനായി ഹയർ സെക്കൻഡറി വിഭാഗം പുറത്തിറക്കിയിട്ടുള്ള പട്ടിക അനുസരിച്ച് 9539 സീറ്റുകളിലേക്കു മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടക്കും. ഏകജാലക പ്രവേശനമാണ് മെറിറ്റ്, സ്‌പോർട്‌സ് സീറ്റുകളിൽ നടക്കുന്നത്. ജില്ലയിൽ 10341 കുട്ടികളാണ് എസ്.എസ്.എൽ.സിക്ക് ഉപരിപഠന യോഗ്യത നേടിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാർ കൂടി എത്തിയാലും ജില്ലയിൽ സീറ്റുകൾ തികയുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ അഡ്മിഷൻ കഴിഞ്ഞിട്ടും പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ടായിരുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. കൂടാതെ ആനുപാതികമായ സീറ്റ് വർദ്ധന ഇത്തവണയും ലഭിക്കും.

ജില്ലയിലെ സീറ്റുകളുടെ എണ്ണം

സയൻസ് : 8556, ഹ്യുമാനിറ്റീസ് : 2386, കൊമേഴ്‌സ് : 3836.

മെറിറ്റ് വിഭാഗത്തിൽ

സയൻസ് : 5150, ഹ്യുമാനിറ്റീസ് : 1692, കൊമേഴ്‌സ് : 2697.

നോൺ മെറിറ്റ് വിഭാഗത്തിൽ

സയൻസ് : 3251, ഹ്യുമാനിറ്റീസ് : 649, കൊമേഴ്‌സ് : 1066

സ്‌പോർട്‌സ് ക്വാട്ടായിൽ

സയൻസ് : 155, ഹ്യുമാനിറ്റീസ് : 48, കൊമേഴ്‌സ് : 73.

ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 32 ഗവ., 44 എയ്ഡഡ്, 15 അൺ എയ്ഡഡ്, രണ്ട് സ്‌പെഷ്യൽ, ഒരു റസിഡൻഷ്യൽ, രണ്ട് ടെക്‌നിക്കൽ സ്‌കൂളുകളാണുള്ളത്. ഇതിൽ ചില സ്‌കൂളുകൾ കഴിഞ്ഞവർഷം കുട്ടികളുടെ കുറവ് കാരണം പ്രവേശനം നിറുത്തിവച്ചിരുന്നു. 27 വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് 173, ഹ്യുമാനിറ്റീസ് 48, കൊമേഴ്‌സ് 77 എന്നിങ്ങനെയാണ് ബാച്ചുകളുടെ എണ്ണം. ഗവൺമെന്റ് മേഖലയിൽ 83 ബാച്ചുകളും (സയൻസ് 42, ഹ്യുമാനിറ്റീസ് 14, കൊമേഴ്‌സ് 27)
എയ്ഡഡ് മേഖലയിൽ 175 ബാച്ചുകളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.