കൊല്ലം: ബാർ അസോസിയേഷനിൽ 123 യുവ അഭിഭാഷകർ ഒന്നിച്ച് അംഗത്വമെടുത്തു. കൊവിഡിനെ തുടർന്ന് ഒന്നരവർഷമായി അംഗത്വമെടുക്കൽ ചടങ്ങ് നടന്നിരുന്നില്ല. വിവിധ സമയങ്ങളിൽ എൻറോൾ ചെയ്ത നൂറിലേറെ അഭിഭാഷകർ ഒന്നിച്ച് അംഗത്വമെടുത്തത് കൊല്ലം ബാർ അസോസിയേഷന്റെ ചരിത്രമുഹൂർത്തം കൂടിയായി.
ജില്ലാ ജഡ്ജി കെ.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോ. പ്രസിഡന്റ് പട്ടത്താനം ആർ. രാജീവ് അദ്ധ്യക്ഷനായി. കുടുംബ കോടതി ജഡ്ജി കെ. എൻ. സുജിത്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൻ മോഹൻ, കേരളാ ബാർ കൗൺസിൽ അംഗങ്ങളായ ഇ. ഷാനവാസ് ഖാൻ, പി. സന്തോഷ് കുമാർ, എഴുകോൺ പി. സജീവ് ബാബു, ജില്ലാ പ്ലീഡർ ആർ. സേതുനാഥൻ പിള്ള, മരുത്തടി. എസ്. നവാസ്, കെ. ഗോപീഷ് കുമാർ, ആർ. രാജേന്ദ്രൻ, കെ.പി. സജിനാഥ്, നിസ ഫാസിൽ, കെ.സി. ഉഷാദേവി എന്നിവർ സംസാരിച്ചു. ബാർ അസോ. സെക്രട്ടറി പള്ളിമൺ ആർ. മനോജ് കുമാർ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം കബീർഷാ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |