ന്യൂഡൽഹി: അടുത്തിടെ നിര്യാതനായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത് രത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ചെറുപ്പകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ സുന്ദർലാൽ ചിപ്കോ പ്രസ്ഥാനത്തിലൂടെ രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെട്ട വ്യക്തിയാണെന്ന് കെജ്രിവാൾ കത്തിൽ പറയുന്നു.
അടുത്ത തവണ അസംബ്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി ലക്ഷ്യം വയ്ക്കുന്ന ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലക്കാരനാണ് സുന്ദർലാൽ. ഇവിടെ നിന്ന് 70 സീറ്റുകളിൽ മത്സരിക്കാനാണ് ആം ആദ്മിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |