കിളിമാനൂർ:കൊവിഡിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വായനയുടെ പുതുലോകം സൃഷ്ടിക്കാൻ തൊളിക്കുഴി ജനത വായനശാലയും തൊളിക്കുഴി എസ്.വി എൽ.പി.എസും സംയുക്തമായി നടപ്പിലാക്കുന്ന ഗൃഹ വായനാ പദ്ധതി ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി വി.ബിജു, പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല,വാർഡ് മെമ്പർ ഷീജ സുബൈർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്,സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് റാം, പി.ടി.എ പ്രസിഡന്റ് എം.തമീമുദ്ദീൻ, ജില്ലാ ലൈബ്രറി കൗൺസിലംഗം ആർ.കെ.ബൈജു, താലൂക്ക് എക്സിക്യൂട്ടീവംഗം എസ്.പ്രദീപ്കുമാർ, വായനശാല പ്രസിഡന്റ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |