SignIn
Kerala Kaumudi Online
Thursday, 25 April 2024 10.43 AM IST

കർക്കടകത്തിൽ പ്രതിരോധശേഷി വീണ്ടെടുക്കാൻ കർക്കടക കഞ്ഞികിറ്റ്

rosemary

മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ കർക്കടക കഞ്ഞികിറ്റിന് വിപണിയിൽ ആവശ്യക്കാരേറെ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ് കർക്കടക കഞ്ഞി ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടെ ഇതിന് പ്രസ‌ക്തിയും ഒട്ടേറെ. ആരോഗ്യ സംരക്ഷണത്തിന് നാടൻ പച്ചമരുന്നുകളുടെ കൂട്ടുകളാൽ സമ്പുഷ്ടമാണ് കർക്കടക കഞ്ഞികിറ്റ്. കർക്കടകത്തെ അനുയോജ്യമായ ചികിത്സാ കാലമായാണ് ആയുർവേദ ആചാര്യന്മാർ കണക്കാക്കുന്നത്.

കരുത്തോടും പ്രസരിപ്പോടും കൂടിയ തുടർജീവനത്തിനായി ശരീരം ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും യോജിച്ച സമയമാണിത്. ലഘുവും മിതവുമായ ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണമാണ് ഇക്കാലത്ത് ഉപയോഗിക്കേണ്ടത്. രോഗിയാണെങ്കിലും അല്ലെങ്കിലും ദഹനപ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നാട്ടുമരുന്നുകൾ പറിച്ചെടുക്കാനുള്ള പ്രയാസവും പാചകരീതിയുടെ സങ്കീർണതയും കർക്കടക കഞ്ഞിയെ സാധാരണ ജനങ്ങളിൽ നിന്ന് അകറ്റിയത് തിരിച്ചറിഞ്ഞാണ് കണ്ടംകുളത്തി വൈദ്യശാല വർഷങ്ങൾക്ക് മുൻപ് കർക്കടക കഞ്ഞി കിറ്റ് വിപണിയിലിറക്കിയത്.

രാമച്ചം, ശതാവരി, ഓരില, മൂവില തുടങ്ങിയ 21 ഇനം പച്ചമരുന്നുകളും ജാതി, ജീരകം, വിഴാലരി, കക്കും കായ തുടങ്ങിയ 13 ഇനം പൊടിമരുന്നുകളും തവിട് കളയാത്ത ഞവര അരിയും ഉലുവയും ആശാളിയും പ്രത്യകം പായ്ക്ക് ചെയ്ത ഔഷധ കഞ്ഞിക്കിറ്റ് ഒരാൾക്ക് ഏഴ് ദിവസം കഴിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നടുവേദന, കൈകാൽ കഴപ്പ്, മരവിപ്പ്, ക്ഷതം തുടങ്ങിയ വാത സംബന്ധമായ അസുഖങ്ങളുടെ ശമനത്തിനും അഗ്നിദീപ്തി വർദ്ധിപ്പിക്കാനും ഉത്തമമാണ്.

ആയുർവേദ വിധിപ്രകാരം പ്രകൃതിക്കും ശരീര പ്രകൃതിക്കും ഇണങ്ങുന്ന വിധത്തിൽ തയ്യാറാക്കിയ കർക്കടകക്കഞ്ഞി അഗ്‌നിബലവും ശരീരബലവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ പാരമ്പര്യം അനുസരിച്ചുള്ള നിരീക്ഷണവും ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കർക്കടക കഞ്ഞികിറ്റിലും പ്രകടമാണ്. തൃശൂർ മാളയ്ക്കടുത്തുള്ള കുഴൂരിൽ പ്രവർത്തിക്കുന്ന വൈദ്യശാല അതിന്റെ പാരമ്പര്യം കൊണ്ട് 150 വർഷം പിന്നിടാനൊരുങ്ങുകയാണ്.

ആയുർവേദ രംഗത്ത് അഞ്ച് തലമുറകളുടെ പാരമ്പര്യമുള്ള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയ്ക്ക് കേരളത്തിൽ ഇരുന്നൂറിലധികം ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ നാല് ആയുർവേദ ആശുപത്രികളും അതിരപ്പിള്ളിയിൽ ആയുർസൗഖ്യം റിസോർട്ടും പ്രവർത്തിക്കുന്നു. ഫോൺ: 97458 67700 (വാട്‌സ്ആപ്പ്/വോയ്‌സ് കാൾ).

ദുഷിപ്പിക്കുന്ന പിത്ത ദോഷത്തെ ശോധിപ്പിച്ചു കളയാൻ കർക്കടക കാലത്തെ ചികിത്സാചര്യകൾ ആവശ്യമാണ്. രോഗം തടയാനും ശരീരത്തിലെ ഊർജ്ജനില വർദ്ധിപ്പിക്കാനും ഈ മാസത്തെ ചികിത്സകൾ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾ മനസിലാക്കി ത്രിദോഷങ്ങളുടെ വാതം, പിത്തം, കഫം ഏറ്റക്കുറച്ചിലുകളെ സമീകൃതാവസ്ഥയിൽ എത്തിക്കുന്നതാണ് സുഖ ചികിത്സ. പഞ്ച കർമ്മ ചികിത്സയും കർക്കടക മാസത്തിലെ ഔഷധ സേവയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മരുന്നുകഞ്ഞിയുടെ ഉപയോഗം രക്ത സമ്മർദ്ദം, പ്രമേഹം, ഗ്യാസ്ട്രബിൾ, ശ്വാസതടസം എന്നിവയെ ശമിപ്പിക്കും


ഡോ. റോസ്‌മേരി വിത്സൺ
ചീഫ് ഫിസിഷ്യൻ
കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാല.
9946047100.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KARKADAKAM, KARKADAKA KANJI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.