SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.02 AM IST

പട്ടികജാതി ഫണ്ട് തട്ടിപ്പ് 19 നും 23 നും ധർണ

fg

കൊച്ചി: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിനെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. 19 ന് കോർപറേഷൻ, മുനിസിപ്പാലിറ്റികൾക്ക് മുന്നിലും 23 ന് ഗ്രാമപഞ്ചായത്തുകൾക്ക് മുന്നിലുമാണ് ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. കേരളം കണ്ട വലിയ തട്ടിപ്പുകളിൽ ഒന്നാണിത്. പാവപ്പെട്ട പട്ടികജാതിക്കാരുടെ വിവാഹ ധനസഹായവും പഠന മുറിക്കുള്ള ഫണ്ടുമടക്കം തട്ടിപ്പ് നടത്തിയവരെ വെറുതെ വിടരുത്. ഡി.വൈ.എഫ്.ഐക്കാരും ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാണ്. പട്ടികജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നും ഷാജുമോൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തട്ടിപ്പ് തേച്ച് മായ്ച്ച് കളയാൻ ആസൂത്രിത നീക്കം നടക്കുകയാണ്. കഴിഞ്ഞ 25 വർഷം പട്ടികജാതി ഫണ്ട് ചെലവഴിച്ചതിനെ കുറിച്ചും അത് ലഭിച്ച ഗുണഭോക്താക്കളെ കുറിച്ചും അന്വേഷണം വേണമെന്നും ഷാജുമോൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.