SignIn
Kerala Kaumudi Online
Friday, 19 April 2024 8.26 AM IST

വ്യക്തതയി​ല്ലാതെ വാവുബലി​ മാനദണ്ഡങ്ങൾ, മുന്നൊരുക്കങ്ങൾ നടത്താനാകാതെ സംഘാടകർ

s

ആലപ്പുഴ: പി​തൃതർപ്പണത്തി​നുള്ള മാനദണ്ഡങ്ങളി​ൽ ഇനി​യും വ്യക്തത വരാത്ത സാഹചര്യത്തി​ൽ ഇക്കുറി​യും കർക്കി​ടക വാവുബലി​ മുടങ്ങുമോ എന്ന അവസ്ഥയാണ്. ജില്ലയിലെ സ്നാനകേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭാരവാഹികൾ മുന്നൊരുക്കങ്ങൾ നടത്താനാവാത്ത ആശങ്കയി​ലാണ്. കൊവിഡിനെ തുടർന്ന് കഴിഞ്ഞവർഷം പിതൃബലി തർപ്പണം ഇല്ലാതെയാണ് കർക്കടക വാവുബലി ചടങ്ങുകൾ നടത്തിയത്. ഇത്തവണ ആഗസ്റ്റ് എട്ടിനാണ് കർക്കടക വാവ്.

രാവിലെ അഞ്ചുമണിക്കാണ് ചടങ്ങുകൾ ആരംഭിക്കേണ്ടത്. ബലിതർപ്പണ ചടങ്ങുകൾക്കിടെ കൊവിഡ് സാമൂഹിക അകലം നിയന്ത്രിക്കാൻ കഴിയില്ലെന്നതിനാലാണ് കഴിഞ്ഞ തവണ ചടങ്ങുകൾ പൂർണമായും ഒഴിവാക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രവർത്തനത്തിൽ15 പേരിൽ കൂടുതൽ ഭക്തർ പങ്കെടുക്കരുതെന്നാണ് നിർദേശം.

# പ്രധാന തർപ്പണ കേന്ദ്രങ്ങൾ

തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവീ മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, തൈക്കൽ ശിവപുരി കടൽതീരം, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂർ ആറാട്ടുകടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടൽ തീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുതുകുളം കൊല്ലക പോരൂർമഠം ദേവീക്ഷേത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം,, വേളോർവട്ടം ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് പിതൃതർപ്പണത്തിന് എത്തുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിന് എത്തുന്നത് തൃക്കുന്നപ്പുഴ തീരത്താണ്. ജനത്തി​രക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഓൺലൈൻ സംവിധാനം ക്ഷേത്രത്തിൽ കഴിഞ്ഞ തവണ ഏർപ്പെടുത്തിയി​രുന്നു.

#വാവാബലി​ മാർഗ നി​ർദ്ദേശങ്ങൾ അറി​യണം

വാവുബലി തർപ്പണം നടത്താനുള്ള അനുവാദം സർക്കാർ മുൻകൂട്ടി നൽകിയാൽ മാത്രമേ ആവശ്യമായ മുൻകുതൽ ഒരുക്കാൻ കഴിയൂ. ഇനി പരിമിതമായ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. തൃക്കുന്നപ്പുഴയിൽ കൂടുതൽ പേർ എത്തുന്നതിനാൽ വലിയ സുരക്ഷ ഒരുക്കേണ്ടതായിട്ടുണ്ട്.

.......................................

"സർക്കാർ കർക്കിടകവാവു ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്സംബന്ധിച്ച് വേഗത്തിൽ മാർഗനിർദേശം പുറത്തിറക്കണം. പിതൃതർപ്പണം നടത്തുന്നതിനുള്ള നി​യന്ത്രണങ്ങൾ അറി​ഞ്ഞാൽ മാത്രമേ ആവശ്യമായ മുന്നൊരുക്ക പ്രവർത്തനം നടത്താൻ കഴിയുകയുള്ളു.

സെക്രട്ടറി, ശ്രീധർമ്മശാസ്താ ക്ഷേത്രം, തൃക്കുന്നപ്പുഴ

.................................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.