ലണ്ടൻ: 2025വരെയുള്ള യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദികൾ പ്രഖ്യാപിച്ചു. 2022ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗാണ് ചാമ്പ്യൻസ് ലീഗ്ഫൈനലിന് വേദിയാവുക.2023ൽ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളാണ് ഫൈനൽ വേദി.കഴിഞ്ഞ രണ്ട് തവണയും ഇസ്താംബൂളിലെ അതാതുർക്ക് സ്റ്രേഡിയം ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് തവണയും കൊവിഡ് വ്യാപനം മൂലം അവിടെ ഫൈനൽ നടന്നില്ല. രണ്ട് സീസണുകളിലും ഇസ്താംബൂളിൽ നിന്ന് പോർച്ചുഗലിലെ ലിസ്ബണിലേക്കാണ് കലാശപ്പോരാട്ടങ്ങൾ മാറ്രിയത്. 2024ൽ വെംബ്ലിയും 2025-ൽ മ്യൂണിക്കും ഫൈനൽ വേദികളാകും.
2022- സെന്റ് പീറ്റേഴ്സ്ബർഗ്
2023-ഇസ്താംബൂൾ
2024-വെംബ്ലി
2025- മ്യൂണിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |