ട്രെന്റ്ബ്രിഡ്ജ്: ഏകദിനത്തിലേറ്റ 3-0ത്തിന്റെ നാണംകെട്ട തോൽവിക്ക് ട്വന്റി-20യിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് പകവീട്ടുന്നു.ആദ്യ ട്വന്റി-20യിൽ 31 റൺസിനാണ് പാകിസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഇരുപതോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 201 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.
സെഞ്ച്വറിയുമായി ലിയാം ലിവിംഗ്സ്റ്റൺപൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിന് വിജയലക്ഷ്യത്തിലെത്താനായില്ല. 46 പന്തിൽ ആറു ഫോറും 9 സിക്സും അടക്കം 103 റൺസാണ് ലിവിംഗ്സ്റ്റൺ നേടിയത്. പാകിസ്ഥാനായി ബാബർ അസം 49 പന്തിൽ 85 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |