കൊച്ചി: ആയിരം വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകുന്ന ലയൺസ് ഡിസ്ട്രിക്ട് 318 സിയുടെ പദ്ധതി വിദ്യാഭാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ്, ക്യാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസ്, ജയിംസ് സി.ജെ, ജോർജ് സാജു, ഷൈൻകുമാർ, നജീബ് എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിസന്ധി കാലത്ത് അദ്ധ്യയനം ഓൺലൈനിലേക്ക് മാറിയെങ്കിലും ഡിജിറ്റൽ പഠനസാങ്കേതികകൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് 1000 ടാബുകൾ നൽകുന്നത്. കഴിഞ്ഞ വർഷം 750 ടിവികൾ നൽകിയിരുന്നു.
വിദ്യാഭ്യാസസഹായം ഉൾപ്പെടെ അഞ്ച് കോടിയോളം രൂപയുടെ സാമൂഹ്യസേവന പദ്ധതികൾ നടപ്പാക്കുമെന്ന് വി.സി. ജെയിംസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |