കോട്ടയം : വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇന്ന് കോട്ടയത്ത് സംരഭകരെ നേരിട്ട് കാണും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും മന്ത്രി നേരിൽ കാണും. ഇന്നലെ ഉച്ചവരെ പരിപാടിയിലേക്ക് 94 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷ സമർപ്പിച്ചവരെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, കളക്ടർ പി.കെ. ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |