കൊച്ചി: നവമാദ്ധ്യമങ്ങളിലെ ചർച്ചകൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകരുതെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. വർദ്ധിച്ചുവരുന്ന ആയുഷ് ചികിത്സാ സാദ്ധ്യതകളെ ബോധപൂർവം പിന്നോട്ടടിക്കാനുള്ള നവമാദ്ധ്യമങ്ങളിലെ ശ്രമങ്ങൾ ആരോഗ്യകരമല്ലെന്നും അസോസിയേഷൻ എറണാകുളം സോൺ യോഗം പറഞ്ഞു.
അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ പരിശീലനം പ്രസിഡന്റ് ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, എ.എം.എ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.ജി. ഉദയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബി. രാജേഷ്, ഡോ. ജോയ്സ് കെ ജോർജ്, ഡോ. സീനിയ അനുരാഗ്, ഡോ. ബിനോയ് ഭാസ്കരൻ, ഡോ. ദിവ്യ അരുൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |