കോട്ടയം : ജില്ലയിൽ 670 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 665 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 6074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.03 ശതമാനം. രോഗം ബാധിച്ചവരിൽ 309 പുരുഷൻമാരും 269 സ്ത്രീകളും 92 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 599 പേർ രോഗമുക്തരായി. 5602 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.26927 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 94, പനച്ചിക്കാട് 60, ഏറ്റുമാനൂർ 37, തൃക്കൊടിത്താനം 30, പൂഞ്ഞാർ തെക്കേക്കര 17, കിടങ്ങൂർ, കുറിച്ചി 16,
അയർക്കുന്നം, ചങ്ങനാശേരി 14, മണിമല 13, വാഴൂർ 12, പാലാ, കാഞ്ഞിരപ്പള്ളി, ഉദയനാപുരം 11, വാഴപ്പള്ളി, കല്ലറ, ഞീഴൂർ, പായിപ്പാട്, മുണ്ടക്കയം 10, പാമ്പാടി, മാഞ്ഞൂർ, അയ്മനം, മുത്തോലി, മറവന്തുരുത്ത്, ടി.വി പുരം, തീക്കോയി 9,
വൈക്കം, എരുമേലി, വാകത്താനം, മണർകാട് 8, പള്ളിക്കത്തോട്, പുതുപ്പള്ളി, കോരുത്തോട്, കറുകച്ചാൽ, കുമരകം, ഈരാറ്റുപേട്ട, അതിരമ്പുഴ 7, കടുത്തുരുത്തി, നെടുംകുന്നം, ചിറക്കടവ്, കങ്ങഴ 6.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |