ബംഗളൂരു: കര്‍ണാടകയില്‍ ജൂലായ് 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയില്‍ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാനും അനുമതി. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ഓഫ്ലൈന് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കൂ. രാത്രി കര്‍ഫ്യൂവിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ അഞ്ചുവരെയാണ് രാത്രി കര്‍ഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും അറിയിച്ചു.അതേസമയം, തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |