നവാഗതനായ രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന സൂപ്പർ സ്റ്റാർ കല്യാണിയിൽ ലെന നായികയാകുന്നു. ജീവൻ ടാക്കീസിന്റെ ബാനറിൽ വിക്ടർ ജിബ്സൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്നു. ഭക്ഷ്യ, സിവിൽ സപ്ളൈസ്, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിലാണ് പൂജയ്ക്ക് ഭദ്രദീപം തെളിച്ചത്. ജയൻ ചേർത്തല സ്വിച്ചോണും എം.ആർ. ഗോപകുമാർ ഫസ്റ്റ് ക്ളാപ്പും നിർവഹിച്ചു.
ഹരികൃഷ്ണൻ, ഡയാന ഹമീദ്, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സംവിധായകനും അലി റാഫത്തറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
പ്രോജക്ട് ഡിസൈനർ : ജയൻ ചേർത്തല, കാമറ : വിപിൻരാജ്, എഡിറ്റർ : കെ. ശ്രീനിവാസ്, ഗാനങ്ങൾ : രജീഷ് തെറ്റിയോട്, സംഗീതം : സുരേഷ് കാർത്തിക്, കലാസംവിധാനം: സുബാഹു മുതുകാട്, മേയ്ക്കപ്പ് : പട്ടണം ഷാ, ക്രിയേറ്റീവ് ഹെഡ് : രജിത്ത് വി. ചന്ദദ, കോസ്റ്റ്യൂംസ് : ബാബു നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ : ക്ളമന്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ : ജയചന്ദ്രൻ ജെ, അസോസിയേറ്റ് ഡയറക്ടർ : ശാലിനി എസ്. ജോർജ്, പ്രൊഡക്ഷൻ മാനേജർ : ബാബു കലാഭവൻ, കേശാലങ്കാരം :ബോബി പ്രദീപ്, ഡിസൈൻസ് : അദ്വിൻ ഒല്ലൂർ, വാർത്താ പ്രചരണം : അയ്മനം സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |