ലക്ഷ്മി ശർമ്മ, സ്വർണ്ണ തോമസ്, റിയാസ് എം.ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫ്ളാറ്റ് നമ്പർ 4ബി കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. കന്നടയിലും ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് തന്നെയാണ്. ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായ് വെങ്കിടേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. കന്നടത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കും. 2014ലാണ് ഫ്ളാറ്റ് നമ്പർ 4 ബി തിയേറ്ററുകളിലെത്തിയത്. റിയാസ് എം.ടി യുടേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് സംവിധായകൻ തന്നെയാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |