കോന്നി : പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ അധികനികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി. എ.ഐ.സി.സി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹർജിയുടെ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി 1018 പ്രതിഷേധ ഒപ്പുകളും സമാഹരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജോസ് വർഗീസ്, അജി മുരുപ്പേൽ, രാജു പാറയിൽ, അഭിലാഷ് പുന്നമൂട്ടിൽ, അമ്മിണി വർഗീസ്, രമാദേവി, ജെൽവിൻ ജെയിംസ്, നവീൻ കോശി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |