കോഴിക്കോട്: കഴിഞ്ഞ ദിവസം ഇറാഖ് തീരത്തോടടുത്ത് എണ്ണക്കപ്പലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 9 പേരിൽ മലയാളി യുവാവും. കൊയിലാണ്ടി വിരുന്നുകണ്ടി അതുൽരാജാണ് (28) മരിച്ചത്. അപകട വിവരം ഇന്നലെയാണ് അതുൽരാജിന്റെ വീട്ടിലറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജോലിസ്ഥലത്തേക്ക് അതുൽരാജ് മടങ്ങിയത്. ഉത്തമൻ - ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരി: അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇറാഖിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |