Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോൺഗ്രസ്സ് നിര്‍ണായക യോഗം

news

1. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ആവാതെ നില്‍ക്കെ, ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക യോഗം. മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഇപ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുന്നതില്‍ നേതൃത്വത്തിന് ആശങ്ക. കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും രാഹുലിനോട് ആവര്‍ത്തിച്ചതായി വിവരം2. ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുയാണ്. ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണി മണ്ഡലം മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കെ.സി പിന്മാറിയാല്‍ ഷാനി മോള്‍ ഉസ്മാനോ ടി.സിദ്ധിഖോ സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങലില്‍ സാധ്യതയുള്ള അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്കു മാറ്റുന്നതും ആലോചനയിലുണ്ട്.

3. എറണാകുളത്ത് കെ.വി തോമസിനാണ് സാധ്യത. ഹൈബി ഈഡന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെ.സുധാകരന്‍, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തില്‍ കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ എന്നിവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇടുക്കിയല്‍ പി.ജെ. ജോസഫിനെ സ്ഥാനാര്‍ത്ഥി ആക്കാം എന്ന അഭിപ്രായത്തോടും ഹൈക്കമാന്റിന് അനുകൂല പ്രതികരണം ഇല്ല

4. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ശിക്ഷാ കാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് സുപ്രിം കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്

5. ശ്രീശാന്ത് തെറ്റ് ചെയ്തു എങ്കില്‍ അത് തെളിയിക്കപ്പെടണം. അതിന് എന്തായാലും ആജീവനാന്ത വിലക്ക് അല്ല ഏര്‍പ്പെടുത്തേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബി.സി.സി.ഐ മൂന്ന് മാസത്തിന് അകം തീരുമാനിച്ച് അറിയിക്കണം എന്നും സുപ്രീംകോടതി. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടും രണ്ടെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി

6. ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് 2013 ഒകേ്ടാബര്‍ പത്തിന് ആണ് ബി.സി.സി.ഐ ശ്രീശാന്തിന് എതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങള്‍ തെളിയക്ക പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ശേഷവും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെ ആണ് ശ്രീശാന്ത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തത്

7. മുസ്ലീംലീഗ് എസ്.ഡി.പി.ഐ രഹസ്യ ചര്‍ച്ചയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. രഹസ്യ ചര്‍ച്ച പരാജയ ഭീതിമൂലം എന്ന് കോടിയേരി ബാലകൃ്ഷണന്‍. ലീഗിന്റെ ശ്രമം, വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാന്‍. തോല്‍വി ഭയന്ന് എന്തും ചെയ്യാം എന്ന നിലയില്‍ ലീഗ് എത്തിയിരിക്കുന്നു എന്നും കോടിയേരി. എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികം ആയിരുന്നു എന്നുമുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വസ്തുതകള്‍ മൂടിവയ്ക്കാനുള്ള ശ്രമം എന്നും ആരോപണം

8. ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയത് യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ എന്ന് പി.വി അന്‍വര്‍ എം.എല്‍.എയും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ആര്‍.എസ്.എസുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചയിലൂടെ പുറത്തു വന്നത് ലീഗിന്റെ വര്‍ഗീയ മുഖം എന്നും പി.വി അന്‍വര്‍

9. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവം ആയിരിക്കെ എസ്.ഡി.പി.ഐ നേതാക്കളും മുസ്ലീംലീഗ് നേതാക്കളും തമ്മില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ ചര്‍ച്ചയില്‍ വിവാദം കനക്കുക ആണ്. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തി എന്ന വാദം അടിസ്ഥാന രഹിതം എന്ന് ലീഗ് നേതൃത്വവും എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ചര്‍ച്ച അവിടെ നടന്നുവെന്ന് സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയും

10. കെ.ടി.ഡി.സിയുടെ ഉടമസ്തയിലുള്ള കൊണ്ടോട്ടിയിലെ ടാമറിന്റ് ഹോട്ടലിലെ സി.സി.ടി.വിയിലാണ് ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ നേതാക്കളായ നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ മജീദ് ഫൈസി എന്നിവരുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്നത്.

11. ബ്രിട്ടന്‍ യറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. വോട്ടെടുപ്പില്‍ എം.പിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ബ്രെക്സിറ്റ് മാര്‍ച്ച് 29 ന് നടക്കില്ലെന്ന് ഉറപ്പായി. കരാറില്ലാതെ യൂണിയന്‍ വിടാനുള്ള നീക്കം ബ്രീട്ടിഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്നാണ് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വീണ്ടും വോട്ടെടുപ്പ് നടന്നത്.

12. പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് ഇന്നലെ പാര്‍ലമെന്റില്‍ ഉണ്ടായത്. 412 വോട്ട് നേടിയാണ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി പാസായത്. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ ഒഴികെയുള്ള ബാക്കി 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ ഇത് നടപ്പിലാക്കാന്‍ കഴിയു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, RAHUL GANDHI, CONGRESS LEADERS MEETING
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY