Kerala Kaumudi Online
Monday, 20 May 2019 1.05 PM IST

വൃക്ക രോഗങ്ങളെ ഭയക്കണം,​ അറിയാം രോഗലക്ഷണങ്ങളും ചികിത്സയും

kidney

​ര​ക്ത​ത്തി​ലെ​ ​അ​ണു​ബാ​ധ,​ ​എ​ലി​പ്പ​നി,​ ​വി​ഷ​ബാ​ധ,​ ​അ​മി​ത​മാ​യ​ ​ര​ക്ത​സ്രാ​വം,​ ​സ​ർ​പ്പ​ദം​ശ​നം,​ ​വേ​ദ​ന​സം​ഹാ​രി​ക​ൾ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഇ​തി​നു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ.​ ​സ്ഥാ​യി​യാ​യ​ ​വൃ​ക്ക​സ്തം​ഭ​നം​ ​എ​ന്ന​ത് ​നീ​ണ്ട​ ​കാ​ല​യ​ള​വി​ൽ​ ​ക്ര​മേ​ണ​യാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​രോ​ഗാ​വ​സ്ഥ​യാ​ണ്.​ ​പ്ര​മേ​ഹം,​ ​ര​ക്താ​തി​സ​മ്മ​ർ​ദ്ദം​ ​എ​ന്നി​വ​യാ​ണ് 70​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​സ്ഥാ​യി​യാ​യ​ ​വൃ​ക്ക​സ്തം​ഭ​ന​വും​ ​ഉ​ണ്ടാ​ക്കു​ന്ന​ത്.​ ​വൃ​ക്ക​വീ​ക്കം,​ ​മൂ​ത്ര​നാ​ളി​ക​ളി​ലു​ണ്ടാ​കു​ന്ന​ ​ക​ല്ലു​ക​ൾ​ ​മു​ത​ലാ​യ​ ​ത​ട​സ​ങ്ങ​ൾ,​ ​പാ​ര​മ്പ​ര്യ​രോ​ഗ​ങ്ങ​ൾ,​ ​ചി​ല​ത​രം​ ​മ​രു​ന്നു​ക​ൾ​ ​എ​ന്നി​വ​ ​ചേ​ർ​ന്ന് ​ബാ​ക്കി​ 30​ ​ശ​ത​മാ​നം​ ​സ്ഥാ​യി​യാ​യ​ ​വൃ​ക്ക​രോ​ഗം​ ​ഉ​ണ്ടാ​കു​ന്നു.

ല​ക്ഷ​ണ​ങ്ങൾ
വൃ​ക്ക​രോ​ഗ​ങ്ങ​ൾ​ ​പ​ല​പ്പോ​ഴും​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ന്ന​ത് ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​പ്രാ​ഥ​മി​ക​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​ ​പോ​കു​ന്ന​താ​ണ് ​ഇ​തി​നു​കാ​ര​ണം.​ ​ കാ​ലു​ക​ളി​ലും​ ​മു​ഖ​ത്തും​ ​കാ​ണു​ന്ന​ ​നീ​രാ​ണ് ​ഏ​റ്റ​വും​ ​സാ​ധാ​ര​ണ​ ​ല​ക്ഷ​ണം.​ ​മൂ​ത്ര​മൊ​ഴി​ക്കു​മ്പോ​ൾ​ ​പ​ത​ഞ്ഞു​വ​രു​ന്ന​ത് ​മൂ​ത്ര​ത്തി​ൽ​ക്കൂ​ടി​ ​പ്രോ​ട്ടീ​ൻ​ ​ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്റെ​ ​സൂ​ച​ന​യാ​ണ്.​ ​


രാ​ത്രി​യി​ൽ​ ​കൂ​ടു​ത​ൽ​ ​മൂ​ത്ര​മൊ​ഴി​ക്കു​ക,​ ​മൂ​ത്ര​ത്തി​ന്റെ​ ​അ​ള​വ് ​കു​റ​യു​ക,​ ​മൂ​ത്ര​ത്തി​ന് ​ര​ക്ത​നി​റം​ ​വ​രു​ക​ ​എ​ന്നി​വ​യും​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.​ ​ചി​ല​ ​വൃ​ക്ക​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​വ​ള​രെ​ ​ഉ​യ​ർ​ന്ന് ​കാ​ണ​പ്പെ​ടു​ന്നു.​ ​ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ​ ​ക്ഷീ​ണം,​ ​കി​ത​പ്പ്,​ ​വി​ശ​പ്പി​ല്ലാ​യ്മ,​ ​ഓ​ക്കാ​നം,​ ​ഛ​ർ​ദ്ദി,​ ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​നീ​ര് ​വ​രി​ക,​ ​ശ്വാ​സം​ ​മു​ട്ടു​ണ്ടാ​കു​ക,​ ​ശ​രീ​ര​മാ​ക​മാ​നം​ ​ചൊ​റി​ച്ചി​ൽ​ ​ഉ​ണ്ടാ​കു​ക​ ​തു​ട​ങ്ങി​യ​വ​ ​കാ​ണ​പ്പെ​ടു​ന്നു.

പ​രി​ശോ​ധ​ന​കൾ
വൃ​ക്ക​രോ​ഗ​ത്തി​ന്റെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ചെ​ല​വ് ​കു​റ​ഞ്ഞ​തും​ ​എ​ല്ലാ​യി​ട​ത്തും​ ​ല​ഭ്യ​വു​മാ​ണ്.​ ​ര​ക്ത​ത്തി​ലെ​ ​ക്രി​യാ​റ്റി​ൻ,​ ​യൂ​റി​യ​ ​എ​ന്നി​വ​യു​ടെ​ ​അ​ള​വ് ​കൂ​ടി​യി​രി​ക്കും.
(തുടരും)

ഡോ.​ ​വി​ഷ്ണു.​ ​ആ​ർ.​എ​സ്.
ക​ൺ​സ​ൽ​ട്ട​ന്റ് ​നെ​ഫ്രോ​ള​ജി​സ്റ്റ്
എ​സ്.​യു.​ടി​ ​ഹോ​സ്പി​റ്റ​ൽ,​ ​പ​ട്ടം
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ​:​ 9562973981

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDNEY PROBLEM, KIDNEY ISSSUES, KIDNEY FAILURE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY