SignIn
Kerala Kaumudi Online
Saturday, 20 April 2024 3.41 AM IST

സുപ്രീം കോടതി നടപടികൾ വൈകാതെ തത്സമയം ജനങ്ങളിലേക്ക് : ചീഫ് ജസ്റ്റിസ്

ramana

ന്യൂഡൽഹി: സുപ്രീം കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ വൈകാതെയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കോടതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ നിലവിൽ മാദ്ധ്യമങ്ങളിലൂടെയാണ് ജനങ്ങൾ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളുമടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പലപ്പോഴും കോടതിക്ക് അപകീർത്തിയുണ്ടാക്കുന്നു.

. കോടതി നടപടികൾ ജനങ്ങൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞാൽ അവയെക്കുറിച്ചും ജഡ്ജിമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചും വിവരം ലഭിക്കും. എന്നാൽ ,പലപ്പോഴും തത്സമയ സംപ്രേഷണം ഇരുതല മൂർച്ചയുള്ള വാളായി മാറാനും സാധ്യതയുണ്ട്. ന്യായാധിപന്മാരെ അത് കടുത്ത സമ്മർദ്ദത്തിലാക്കാം. പൊതുജന മധ്യത്തിലുണ്ടാകുന്ന സംവാദങ്ങൾ സ്വാധീനിക്കപ്പെടാതിരിക്കാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകർ കക്ഷികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും ,കോടതി നടപടികളുടെ സുതാര്യത ഇത് വർദ്ധിപ്പിക്കുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHIEF JUSTICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.