SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.44 AM IST

ഫയർ ഫോഴ്സിന് പുത്തൻ വാഹനങ്ങൾ ഇന്ന് കൈമാറും

fire

തിരുവനന്തപുരം: ഫയർഫോഴ്സിന്റെ കരുത്ത് കൂട്ടുന്ന 88 അത്യാധുനിക വാഹനങ്ങൾ ഇന്ന് സേനയ്‌ക്ക് കൈമാറും. രാവിലെ 10ന് സെൻട്രൽ സ്റ്റേഡ‌ിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇതിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യയും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഈ വാഹനങ്ങൾ സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകൾക്ക് കൈമാറും. സേനയ്‌ക്കായി 209 അത്യാധുനിക വാഹനങ്ങളാണ് വാങ്ങിയത്. ഇതിൽ പകുതിയും ഫാബ്രിക്കേഷൻ ജോലികൾക്കായി അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അവശേഷിക്കുന്നവ ഉടനെ കൊണ്ടു പോകും. സേനയ്‌ക്ക് അനുവദിച്ച 100 കോടിയുടെ ഫണ്ടിൽ നിന്നാണ് അത്യാധുനിക വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത്. ഇതിനൊപ്പം 1500 അക്വാട്ടിക് ജാക്കറ്റ് വാങ്ങുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.

കൈമാറുന്നവ

ഫോം ടെൻഡർ വാഹനങ്ങൾ-10

ആംബുലൻസ്-18

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ-30

ബൊലേറോ ജീപ്പ്-30

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIREFORCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.