SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 PM IST

ബൊലേറോയ്ക്ക് ഇനി നിയോ പെരുമയും

bolero

കൊച്ചി: ട്രെൻഡിയായ എസ്.യു.വി തിരയുന്നവരെ ലക്ഷ്യമിട്ട് മഹീന്ദ്ര ഒരുക്കിയ പുത്തൻ മോഡലായ 'ബൊലേറോ നിയോ" വിപണിയിലെത്തി. എൻ4, എൻ8, എൻ10, എൻ10(ഒ) പതിപ്പുകളിൽ ലഭിക്കുന്ന ബൊലേറോ നിയോ, മഹീന്ദ്രയുടെ മറ്റൊരു മോഡലായ ടി.യു.വി 300യുടെ പരിഷ്‌കൃത പതിപ്പാണ്. ബൊലേറോ ബ്രാൻഡിലൂടെ കൂടുതൽ മികച്ച വില്പന നേടാമെന്ന പ്രതീക്ഷയോടെയാണ് ഈ പരീക്ഷണം. അതേസമയം, നിലവിലെ ബൊലേറോയുടെ വില്പന തുടരുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. സ്‌കോർപ്പിയോ, താർ എന്നിവയുടെ ഷാസിയിലാണ് ബൊലേറോ നിയോയും നിർമ്മിച്ചിട്ടുള്ളത്.

ടി.യു.വി 300യുടെ എൻജിൻ തന്നെയാണ് ബൊലേറോ നിയോയിലും. കരുത്ത് കൂട്ടിയിട്ടുണ്ട്. 100 എച്ച്.പി കരുത്തും 260 എൻ.എം ടോർക്കുമുള്ള, എംഹോക്ക്100 - 1493 ബി.എസ്-6 ഡീസൽ എൻജിനാണുള്ളത്. ഗിയർ ബോക്‌സ് 5-സ്‌പീഡ് മാനുവൽ. ഇന്ധനടാങ്ക് ശേഷി 50 ലിറ്റർ. 2.6 മീറ്റർ വീൽബെയ്‌സുള്ള വാഹനത്തിന്റെ അകത്തളം അതിവിശാലമാണ്. ഏഴ് പേർക്ക് യാത്ര ചെയ്യാം. 384 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. പുറംമോടിയിൽ വൻ മാറ്റങ്ങൾ കാണാം. ഒതുക്കമുള്ള എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റോട് കൂടിയ ഹെഡ്‌ലൈറ്റും പുതിയ ഫോഗ്‌ലാമ്പ് ഉൾപ്പെടുത്തി പുനഃക്രമീകരിച്ച ബമ്പറും മുൻഭാഗത്തിന് ഫ്രഷ് ലുക്ക് നൽകുന്നു.

ബോണറ്റും വീൽആർച്ചും പ്ളാസ്‌റ്റിക് ക്ളാഡിംഗും നിലവിലെ ബൊലേറോയിലേത് തന്നെ. ഡ്യുവൽ 5-സ്‌പോക്ക് അലോയ് വീലുകളും ഭംഗിയാണ്. എന്നാൽ, ടി.യു.വിയിൽ കണ്ട റൂഫ്‌റെയിൽ നിയോയിൽ ഇല്ല. പിന്നിലെ ആകർഷണം ബൊലേറോ ബ്രാൻഡോട് കൂടിയ എക്‌സ്-ടൈപ്പ് സ്‌പെയർ വീലാണ്. പുതിയ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, രണ്ടാംനിര സീറ്റുകൾക്കും ആംറെസ്‌റ്റ്, സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എ.ബി.എസ്., ഇ.ബി.ഡി., സി.ബി.സി എന്നിവയും മികവുകളാണ്. എൻ4ന് 8.48 ലക്ഷം രൂപ, എൻ8ന് 9.48 ലക്ഷം രൂപ, എൻ10ന് 9.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. എൻ10(ഒ)ന്റെ വില പിന്നീട് പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN, MAHINDRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.