കൊച്ചി: ജാഗ്വാർ ലാൻഡ് റോവറിന്റെ പുത്തൻ എസ്.യു.വിയായ റേഞ്ച് റേവർ സ്പോർട്ട് എസ്.വി.ആർ വിപണിയിലെത്തി. 2.19 കോടി രൂപയാണ് പ്രാരംഭവില. 5 ലിറ്റർ, സൂപ്പർചാർജ്ഡ് വി8 പെട്രോൾ എൻജിനാണുള്ളത്. കരുത്ത് കിലോവാട്ട് പവർ. 700 എ.എം പരമാവധി ടോർക്കുമുള്ള എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.5 സെക്കൻഡ് മതി. ബ്രിട്ടനിൽ 'ഹാൻഡ്-ഫിനിഷ്" ചെയ്ത ഈ മോഡൽ ലാൻഡ് റോവറിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതാണ്. മികച്ച ആക്സിലറേഷനും മികവുറ്റ ബ്രേക്കിംഗും പ്രദാനം ചെയ്യുന്ന മോഡൽ, നിയന്ത്രിക്കാനും എളുപ്പമാണെന്നതാണ് സവിശേഷത. മികച്ച ടേൺ-ഇൻ സാദ്ധ്യമാക്കുന്ന ഡാംപിംഗ് ഹാർഡ്വെയർ, മിഡ് കോർണർ ഗ്രിപ്പ് എന്നിവയാണ് ഇത് സാദ്ധ്യമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |