Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

പിങ്ക് പൊലീസ് 192

pink-police

ഇ​മ​ക​ൾ​ ​പോ​ലും​ ​ച​ലി​പ്പി​ക്കാ​തെ​ ​രാ​ഹു​ലി​നെ​ ​നോ​ക്കി​നി​ന്നു​ ​എ​സ്.​പി​ ​അ​രു​ണാ​ച​ലം.

രാ​ഹു​ൽ​ ​താ​ഴെ​യെ​ത്തി.​ ​പോ​ലീ​സി​ന്റെ​ ​പി​ന്നി​ലേ​ക്ക് ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റും​ ​വ​ന്നു​ ​നി​ന്നു.
'​'​എ​ന്റെ​ ​വീ​ടി​നു​ ​പി​ന്നി​ലെ​ ​സേ​ഫ്‌​റ്റി​ ​ടാ​ങ്കി​ൽ​ ​നി​ന്ന് ​നി​ങ്ങ​ൾ​ ​ആ​രു​ടെ​യോ​ ​ബോ​ഡി​ ​ക​ണ്ടെ​ടു​ത്തു​ ​എ​ന്നു​ള്ള​തു​ ​സ​ത്യം.​ ​പ​ക്ഷേ​ ​അ​ത് ​ഞാ​ൻ​ ​ചെ​യ്ത​തോ​ ​ചെ​യ്യി​പ്പി​ച്ച​തോ​ ​ആ​ക​ണ​മെ​ന്നി​ല്ല​ല്ലോ...​ ​കാ​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ​ ​ഞാ​ൻ​ ​ത​ല​സ്ഥാ​ന​ത്താ​യി​രു​ന്നു.​ ​അ​ച്ഛ​ന്റെ​യൊ​പ്പം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ."" '​'​അ​റി​യാം.​"​ "​അ​രു​ണാ​ച​ലം​ ​ത​ല​യാ​ട്ടി:
'​'​പ​ക്ഷേ​ ​വി​ക്ര​മ​ൻ,​ ​സാ​ദി​ഖ് ​എ​ന്നീ​ ​ര​ണ്ട് ​ഗു​ണ്ട​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു​ ​ഈ​ ​വീ​ട്ടി​ൽ.​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​നു​ ​കാ​വ​ലാ​യി​ട്ട്.​ ​അ​വ​രോ​ട് ​നി​ങ്ങ​ൾ​ ​അ​വ​നെ​ ​സേ​ഫ്‌​റ്റി​ ​ടാ​ങ്കി​ൽ​ ​ക​ള​ഞ്ഞേ​ക്കാ​ൻ​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​സൈ​ബ​ർ​ ​പോ​ലീ​സ് ​ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു."
ത​നി​ക്ക് ​ത​ല​ ​ക​റ​ങ്ങു​ന്ന​തു​പോ​ലെ​ ​തോ​ന്നി​ ​രാ​ഹു​ലി​ന്.
അ​വ​ൻ​ ​ച​കി​ത​ഭാ​വ​ത്തി​ൽ​ ​അ​മ്മ​യെ​ ​നോ​ക്കി.​ ​സാ​വ​ത്രി​യാ​ണെ​ങ്കി​ൽ​ ​അ​വി​ടു​ത്തെ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​കേ​ട്ട് ​പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.
'​'​ശ​രി.​"​ ​രാ​ഹു​ലി​ന്റെ​ ​മു​ഖം​ ​മു​റു​കി.
'​'​നി​ങ്ങ​ൾ​ ​ബാ​ക്കി​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു​കൊ​ള്ളൂ.​ ​എ​ന്തു​ ​ചെ​യ്യ​ണ​മെ​ന്ന് ​ഞാ​ൻ​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞോ​ളാം."
അ​രു​ണാ​ച​ലം​ ​പു​ഞ്ചി​രി​ച്ചു.
'​'​ഇ​ത് ​ത​ങ്ങ​ൾ​ ​മാ​ത്രം​ ​ചെ​യ്ത​താ​ണെ​ന്ന് ​ആ​ ​ഗു​ണ്ട​ക​ളെ​ക്കൊ​ണ്ട് ​പ​റ​യി​ക്കാ​നാ​ണു​ ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ​ ​അ​തി​നി​ ​ന​ട​ക്കി​ല്ല​ ​രാ​ഹു​ൽ.​ ​മീ​ഡി​യ​ ​പ്ര​സ​ൻ​സി​ൽ​ ​അ​വ​ർ​ ​എ​ല്ലാം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞു."
അ​രു​ണാ​ച​ലം​ ​ടി​വി​ക്കു​ ​നേ​രെ​ ​കൈ​ചൂ​ണ്ടി.
'​'​ഒ​ക്കെ​ ​ഇ​പ്പോ​ൾ​ ​വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ൽ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ..."
നി​ന്നി​ട​ത്തു​നി​ന്ന് ​അ​ന​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല​ ​രാ​ഹു​ലി​ന്.​ ​അ​വ​ൻ​ ​കു​ടു​കു​ടെ​ ​വി​യ​ർ​ത്തു​ ​തു​ട​ങ്ങി.
ചാ​ന​ലു​ക​ൾ​ ​ഓ​രോ​ ​ഭാ​വ​വും​ ​അ​പ്പ​പ്പോ​ൾ​ ​ഒ​പ്പി​യെ​ടു​ത്തു​കൊ​ണ്ടി​രു​ന്നു.
വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റെ​ ​ഇ​ടം​ ​ക​ണ്ണു​കൊ​ണ്ട് ​ഒ​ന്നു​ ​ശ്ര​ദ്ധി​ച്ചി​ട്ട് ​അ​രു​ണാ​ച​ലം​ ​തു​ട​ർ​ന്നു:
'​'​ഇ​നി​യു​ള്ള​ത് ​ഞ​ങ്ങ​ൾ​ ​പോ​ലീ​സി​ന്റെ​ ​ന​ട​പ​ടി...​ ​നി​ങ്ങ​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ക്കു​ക​യാ​ണ്."
അ​തു​കേ​ട്ട് ​രാ​ഹു​ൽ​ ​പൊ​ട്ടി​ച്ചി​രി​ച്ചു:
'​'​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​പീ​റ​ ​എ​സ്.​പി​യോ​?​ ​അ​തി​ന് ​സ്പീ​ക്ക​റു​ടെ​ ​പെ​ർ​മി​ഷ​ൻ​ ​വേ​ണം​ ​മി​സ്റ്റ​ർ.​ ​പി​ന്നെ​ ​ഡി.​ജി.​പി​ ​റാ​ങ്കെ​ങ്കി​ലും​ ​ഉ​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​നും.""
അ​രു​ണാ​ച​ലം​ ​ത​ല​ ​കു​ട​ഞ്ഞു.
'​'​ത​ന്നെ​പ്പോ​ലെ​ ​ഒ​രു​ത്ത​നെ​ ​വി​ല​ങ്ങു​ ​വ​യ്ക്കാ​ൻ​ ​ത​ന്ത​യ്ക്കു​ ​പി​റ​ന്ന​ ​ഒ​രു​ ​പോ​ലീ​സു​കാ​ര​ന് ​പെ​ർ​മി​ഷ​ന്റെ​യൊ​ന്നും​ ​ആ​വ​ശ്യ​മി​ല്ല.​ ​പി​ന്നെ​ ​അ​തു​കൊ​ണ്ട് ​ഉ​ണ്ടാ​കു​ന്ന​ ​കോ​ൺ​സ്വീ​ക്ക​ൻ​സ​സ്....​ ​അ​ത് ​അ​നു​ഭ​വി​ക്കാ​ൻ​ ​ഞാ​ൻ​ ​ഒ​രു​ക്ക​വു​മാ​ണ്.​ ​എ​ന്നാ​ലും​ ​ത​ന്നെ​യും​ ​കൊ​ണ്ടേ​ ​ഞാ​ൻ​ ​പോ​കൂ...."
പ​റ​ഞ്ഞ​തും​ ​എ​സ്.​പി,​ ​രാ​ഹു​ലി​ന്റെ​ ​ക​യ്യി​ൽ​ ​പി​ടു​ത്ത​മി​ട്ടു.​ ​ശേ​ഷം​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​വി​ല​ങ്ങ് ​വ​ലി​ച്ചെ​ടു​ത്ത് ​രാ​ഹു​ലി​ന്റെ​ ​മു​ഖ​ത്തി​നു​ ​നേ​ർ​ക്കു​ ​പി​ടി​ച്ചു.
അ​തി​ന്റെ​ ​വ​ള​യ​ത്തി​ലൂ​ടെ​ ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​ക​ത്തു​ന്ന​ ​മു​ഖം​ ​ക​ണ്ടു​ ​രാ​ഹു​ൽ.
'​'​ഈ​ ​ആ​ഭ​ര​ണം​ ​നി​ന്നെ​ ​അ​ണി​യി​ച്ച് ​ഞാ​ൻ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​നി​ർ​ത്തും.​ ​പാ​വ​പ്പെ​ട്ട​വ​നും​ ​അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​ര​നും​ ​മാ​ത്ര​മു​ള്ള​ത​ല്ല​ ​ഇ​തെ​ന്നും​ ​ത​റ​വ​ഴി​ ​കാ​ണി​ക്കു​ന്ന​ ​ഏ​ത് ​പൊ​ന്നു​മോ​നും​ ​കൂ​ടി​ ​ഉ​ള്ള​താ​ണെ​ന്നും​ ​ജ​നം​ ​അ​റി​യ​ട്ടെ.​ ​അ​ങ്ങ​നെ​ ​അ​വ​ർ​ക്ക് ​അ​ല്പ​മെ​ങ്കി​ലും​ ​നീ​തി​ബോ​ധം​ ​ഉ​ണ​ര​ട്ടെ...​"​ ​രാ​ഹു​ൽ,​ ​അ​രു​ണാ​ച​ല​ത്തി​ന്റെ​ ​പി​ടി​യി​ൽ​ ​നി​ന്നു​ ​കു​ത​റാ​ൻ​ ​ഒ​രു​ ​ശ്ര​മം​ ​ന​ട​ത്തി.​ ​പ​ക്ഷേ​ ​ക​ഴി​ഞ്ഞി​ല്ല.
വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​ചി​രി​ക്കു​ന്ന​ത് ​രാ​ഹു​ൽ​ ​ശ്ര​ദ്ധി​ച്ചു.​ ​അ​വ​ന് ​ആ​കെ​ ​പെ​രു​ത്തു​ ​ക​യ​റി.
'​'​നി​ങ്ങ​ള് ​ചി​രി​ക്ക​ണ്ട​ ​മാ​സ്റ്റ​റേ.​ ​ഇ​ത് ​കേ​ര​ള​മാ​ണ്.​ ​എ​ന്തു​ ​തെ​മ്മാ​ടി​ത്ത​രം​ ​കാ​ണി​ച്ചാ​ലും​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് ​ഒ​രു​ ​ചു​ക്കു​മി​ല്ല​ ​എ​ന്ന് ​ഞാ​ൻ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​തെ​ളി​യി​ക്കും.​ ​എ​ന്റെ​ ​ക​സേ​ര​യി​ൽ​ ​ക​യ​റി​ ​ഞെ​ളി​ഞ്ഞി​രി​ക്കാ​മെ​ന്ന് ​ആ​രും​ ​ക​രു​ത​ണ്ടാ."
മാ​സ്റ്റ​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ല്ല.​ ​ആ​ ​മു​ഖ​ത്തെ​ ​പു​ഞ്ചി​രി​ ​മാ​ഞ്ഞു​മി​ല്ല.
'​'​നി​ന്നെ​ ​ഈ​ ​സ്റ്റീ​ൽ​ ​കാ​പ്പ് ​അ​ണി​യി​ക്കാ​ൻ​ ​എ​ന്നെ​ക്കാ​ൾ​ ​യോ​ഗ്യ​ത​യു​ള്ള​ ​ഒ​രാ​ൾ​ ​കൂ​ടി​യു​ണ്ട് ​രാ​ഹു​ൽ."
പ​റ​യു​ന്ന​തി​നി​ട​യി​ൽ,​ ​രാ​ഹു​ലി​ലെ​ ​പി​ടി​ ​വി​ടാ​തെ​ ​അ​രു​ണാ​ച​ലം​ ​പി​റ​കോ​ട്ടു​ ​തി​രി​ഞ്ഞു.​ ​അ​ല്പം​ ​ശ​ബ്ദം​ ​ഉ​യ​ർ​ത്തി​ ​വി​ളി​ച്ചു.
'​'​വി​ജ​യാ...​ "
രാ​ഹു​ലി​ന്റെ​ ​മു​ഖം​ ​മു​റു​കി.
സി​റ്റൗ​ട്ടി​ൽ​ ​ക​ന​ത്ത​ ​കാ​ലൊ​ച്ച​ ​കേ​ട്ടു.​ ​പി​ങ്ക് ​പോ​ലീ​സ് ​എ​സ്.​ഐ​ ​വി​ജ​യ​ ​അ​ക​ത്തേ​ക്കു​ ​ക​യ​റി​വ​ന്ന് ​എ​സ്.​പി​ക്കു​ ​മു​ന്നി​ൽ​ ​അ​റ്റ​ൻ​ഷ​നാ​യി.
'​'​ടേ​ക്ക് ​ഹിം.""
വി​ല​ങ്ങ് ​അ​വ​ൾ​ക്കു​ ​നീ​ട്ടി​ക്കൊ​ണ്ട് ​അ​രു​ണാ​ച​ലം​ ​ഉ​ത്ത​ര​വി​ട്ടു.
രാ​ഹു​ലി​ന്റെ​ ​മു​ഖ​ത്തേ​ക്കു​ ​നോ​ട്ടം​ ​ന​ട്ടു​കൊ​ണ്ട് ​വി​ജ​യ​ ​വി​ല​ങ്ങ് ​വാ​ങ്ങി.​ ​ശേ​ഷം​ ​അ​ത് ​അ​വ​ന്റെ​ ​കൈ​യി​ൽ​ ​ഇ​ടാ​ൻ​ ​ഭാ​വി​ച്ചു.
പെ​ട്ടെ​ന്ന്...​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​ത് ​സം​ഭ​വി​ച്ചു....
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, MALAYALAM THRILLER NOVEL PINK POLICE, SUSPENCE THRILLER NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY