ന്യൂയോർക്ക്:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. മരണസംഖ്യ 40,98,484 ആയി ഉയർന്നു. നിലവിൽ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തു.6.24 ലക്ഷം പേർ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |