വെള്ളറട: കിണറുകളിൽ നിന്ന് പമ്പ്സെറ്റ് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. കീഴാറൂർ വില്ലേജിൽ കരിക്കാമൻകോട് ഒഴുകുപാറ സുബാഷ് ഭവനിൽ സുഭാഷ് (34), കരിക്കാമൻകോട് ഒഴുകുപാറ റോഡരികത്ത് വീട്ടിൽ സജി (40) എന്നിവരെയാണ് ആര്യങ്കോട് സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐ ജി.എസ്. സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കരിക്കറത്തല സ്വദേശികളായ അജയൻ, സുനിൽ കുമാർ എന്നിവരുടെ വീടുകളിൽ നിന്ന് മോഷ്ടിച്ച പമ്പ് സെറ്റുകളും പൊലീസ് കണ്ടെടുത്തു.
ഇരുവരും നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |