സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഡോ. ഗോപിക. സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്കിടയിൽ പ്രശസ്തയാകുന്നത്. മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഡോക്ടർ ഗോപിക അനിൽ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവരുന്നത്. സോഷ്യൽമീഡിയയിലും താരം സജീവമാണ്. താരത്തിന്റെ ഒരുപാട് ഫാൻ പേജുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടാണ്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഖിൽ എസ്. കിരൺ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |