കോട്ടയം: വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ 44 പരാതികളിൽ തീർപ്പായി. വ്യവസായ സംരംഭകരുടെയും അസോസിയേഷനുകളുടെയുമായി ആകെ 129 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 35 എണ്ണം ഇന്നലെ നേരിട്ട് സമർപ്പിക്കപ്പെട്ടവയാണ്. ശേഷിക്കുന്ന 85 പരാതികളിൽ നിയമതടസങ്ങൾ ഇല്ലാത്തവയിൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പുകൾക്കും ഏജൻസികൾക്കും നിർദ്ദേശം നൽകി. ഏറെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള അപേക്ഷകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |