വേറിട്ട അഭിനയശൈലിയാൽ ശ്രദ്ധയാകർഷിച്ച കൃഷ്ണൻ ' കരടിക്കേള ' എന്ന കഥാപാത്രമാകുന്നു.ജോൺ പാലാത്തറ സംവിധാനം ചെയ്യുന്ന
' 1956-മധ്യ തിരുവിതാംകൂർ ' എന്ന ചിത്രത്തിലാണ് പോത്തുവേട്ടയ്ക്കുപോകുന്ന കുടിയേറ്റക്കാരനായ കരടിക്കേളയായി കൃഷ്ണൻ അഭിനയിക്കുന്നത്.തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമിതെന്ന് കൃഷ്ണൻ പറയുന്നു.കാവാലത്തിന്റെ നാടകക്കളരിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന കൃഷ്ണൻ ഷാജി.എൻ.കരുണിന്റെ കുട്ടിസ്രാങ്കിലൂടെയാണ് കുടുതൽ തിളങ്ങുന്നത്.
തൃശൂർപൂരം,സാൾട്ട് മാംഗോട്രീ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന 18 അവേഴ്സ് എന്നീ സിനിമയിൽ സി.ഐ റഹീം അബ്ദുള്ള എന്ന പൊലീസ് ഓഫീസറാകുന്നു.മുഴുനീള കഥാപാത്രമാണിത്.ഈ രണ്ട് ചിത്രങ്ങളും ഒ.ടി.ടിയിൽ റിലീസ് ചെയ്യും.!956 -മധ്യതിരുവിതാംകൂർ ഈമാസം 24 ന് മുബിയിലും 18 അവേഴ്സ് ആഗസ്റ്റ് ഒന്നിന് മനോരമ മാക്സിലുമായിരിക്കും റിലീസ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |