SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.14 AM IST

സ്കോളർഷിപ്പ്: അനീതിയില്ലെന്ന് കർദിനാൾ ആലഞ്ചേരി

george-alencherry

കൊച്ചി: ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പിന് ജനസംഖ്യാനുപാതം നടപ്പാക്കുന്നത് അനീതിയല്ലെന്ന് സീറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്നാണ് സഭയുടെ താല്പര്യമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതി ഉത്തരവു പ്രകാരമെടുത്ത തീരുമാനം നടപ്പാക്കുമ്പോൾ ഇതുവരെ ലഭിക്കാത്തവർക്കും നീതി ലഭിക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരെടുത്ത തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. ചിലർക്ക് ആശങ്കകളുമുണ്ട്. ലഭിച്ചിരുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ നഷ്ടമാകുമെന്നാണ് ആശങ്ക. നഷ്ടമാകില്ലെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARDINAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.