തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശൂർ അതിരൂപതാ തലത്തിൽ പ്രാർത്ഥനാ സ്വീകരണം നൽകി. അനീതിക്കും അക്രമത്തിനും എതിരെ ശബ്ദമുയർത്താൻ ഫാ. സ്റ്റാൻ സ്വാമി അനേകർക്ക് പ്രചോദനവും പ്രതീക്ഷയുമാണെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ. ജോസ് വല്ലൂരാൻ, കത്തീഡ്രൽ വികാരി ജോസ് ചാലക്കൽ എന്നിവരുടെയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മേരി റെജീന തുടങ്ങിയ അൽമായ പ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെയും നേതൃത്വത്തിലാണ് പ്രാർത്ഥനാ സ്വീകരണം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |