കൊച്ചി: കൊച്ചിൻ കാൻസർ സെന്റർ നിർമ്മാണത്തിനുള്ള പുതിയ ടെൻഡർ നടപടികൾ തുടരാമെന്നും അപ്പീൽ തീർപ്പാകും വരെ കരാർ അന്തിമമാക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കാൻസർ സെന്ററിന്റെ നിർമ്മാണത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി തള്ളിയതു ചോദ്യം ചെയ്ത് കരാർ കമ്പനിയായ പി ആൻഡ് സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് അനുശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |